ബെംഗളൂരു: കോവിഡ് 19 സ്ഥിരീകരിച്ച കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറിന് വേണ്ടി 1001 തേങ്ങ ഉടച്ച് പാർട്ടി പ്രവർത്തകരുടെ പ്രാർത്ഥന. ബെംഗളൂരു വെങ്കടേശ്വ ക്ഷേത്രത്തിന് മുന്നിലായിരുന്നു പാർട്ടി പ്രവർത്തകരുടെ പ്രാർത്ഥന.

ചൊവ്വാഴ്ചയാണ് ഡി കെ ശിവകുമാറിന് കോവിഡ് 19 സ്ഥിരീകരിച്ചത്. അദ്ദേഹത്തെ ബെംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളും സംഘടനയെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളുമായും ബന്ധപ്പെട്ട് സംസ്ഥാനം മുഴുവൻ യാത്രയിലായിരുന്നു അദ്ദേഹം.