ബെംഗളുരു: കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറിന് കോവിഡ് സ്ഥിരീകരിച്ചു. പരിശോധനാ ഫലം പോസിറ്റീവായതോടെ അദ്ദേഹം ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. സംസ്ഥാനത്തെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്താനും ജില്ലാ തലത്തിൽ പാർട്ടിയെ ശക്തിപ്പെടുത്താനുമായി തുടർച്ചയായ യാത്രകളിലായിരുന്നു ശിവകുമാർ. മുഖ്യമന്ത്രി യദ്യുരപ്പയ്ക്കും പ്രതിപക്ഷ നേതാവ് സിദ്ദരാമയ്യക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം മാറിഇരുവരും ആശുപത്രി വിട്ടു. മറ്റ് അഞ്ച് മന്ത്രിമാർക്കും കോവിഡ് ബാധിച്ചിരുന്നു.