പാലക്കാട്: ഒറ്റപ്പാലം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഡോ പി സരിന് 21.62 ലക്ഷം രൂപയുടെ ആസ്തി. കൈവശം 1000 രൂപയാണുള്ളത്. സരിന് വാഹനങ്ങളായി കാറും ബൈക്കുമുണ്ട്. അഞ്ച് കേസുകളും ഉണ്ട്. ഭാര്യയ്ക്ക് 35.22 ലക്ഷം രൂപയുടെ ആസ്തിയുണ്ട്. കൈവശം 5000 രൂപയും 50 പവന്റെ സ്വർണ്ണമുണ്ട്.

കെപിസിസി സെക്രട്ടറി പി ഹരിഗോവിന്ദനാണ് തെരഞ്ഞെടുപ്പിന് കെട്ടിവെക്കാനുള്ള തുക നൽകിയത്. നേരത്തെ സരിൻ പത്രിക നൽകിയിരുന്നുവെങ്കിലും വെള്ളിയാഴ്ചയാണ് ആസ്തി വിവരങ്ങൾ വരണാധികാരിക്ക് മുന്നിൽ സമർപ്പിച്ചത്.