ചെന്നൈ : യുണൈറ്റഡ് ഹ്യൂമൻ കെയർ ഇന്റർനാഷണൽ യു.എസ്.എ ഏർപ്പെടുത്തിയ ലിംങ്കൺ ബെസ്റ്റ് എന്റർപ്രണർ അവാർഡ് കുവൈത്തിലെ ഫ്യൂഷൻ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോ. സോണി സെബാസ്റ്റ്യന്. യുണൈറ്റഡ് ഹ്യൂമൻ കെയർ ഇന്റർനാഷണൽ ഇന്ത്യ ചാപ്റ്റർ ചെന്നൈയിലെ പ്ലസന്റ് ഡേ റിസോർട്ടിൽ സംഘടിപ്പിച്ച ചടങ്ങിൽ മദ്രാസ് ഹൈക്കോർട്ട് മുൻ ജസ്റ്റിസ്റ്റ് ഡോ. എസ്.കെ കൃഷ്ണൻ, യുണൈറ്റഡ് ഹ്യൂമൻ കെയർ ഇന്റർനാഷണൽ മുഖ്യ രക്ഷാധികാരി ഡോ. സെൽവിൻ കുമാർ, ഗ്ലോബൽ സൂഫി മൂവ്മെന്റ് ചെയർമാൻ ഡോ. ശൈഖ് യൂസുഫ് സുൽത്താൻ എന്നിവർ ചേർന്ന് അവാർഡ് സമ്മാനിച്ചു.

ബിസിനസിന് പുറമേ സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ അദ്ദേഹത്തിന്റെ സംഭാവനകൾ പരിഗണിച്ചാണ് അവാർഡ് സമ്മാനിക്കുന്നതെന്ന് യുണൈറ്റഡ് ഹ്യൂമൻ കെയർ ഇന്റർനാഷണൽ മുഖ്യ രക്ഷാധികാരി ഡോ. സെൽവിൻ കുമാർ പറഞ്ഞു.

ഇന്റർനാഷണൽ തമിഴ് യൂണിവേഴ്സിറ്റി കോർഡിനേറ്റർ ഡോ. പെരുമാൾജി, മദ്രാസ് സ്പോർട്സ് കൗൺസിൽ ചെയർമാൻ ഡോ. സൗന്ദർ രാജൻ, നുസ്റത്തുൽ അനാം ട്രസ്റ്റ് ചെയർമാൻ അനസ് അബ്ദുൽ ഖാദർ, കിങ്സ് യൂണിവേഴ്സിറ്റി അക്കാദമിക് ഡയറക്ടർ ഡോ. അമാനുല്ല വടക്കാങ്ങര തുടങ്ങിയ നിരവധി പ്രമുഖർ പങ്കെടുത്തു.

കുവൈത്തിന് പുറമേ യു.എ.ഇ, യു.കെ, ഇന്ത്യ എന്നിവിടങ്ങളിലായി നിരവധി ബിസിനസ് സംരംഭങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ഡോ. സോണി സെബാസ്റ്റ്യന് ഗർഷോം ബിസിനസ് അവാർഡ്, ബിസിനസ് ദീപിക ബിസിനസ് അച്ചീവ്മെന്റ് അവാർഡ് തുടങ്ങിയ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ അതിരമ്പുഴ സ്വദേശിയാണ്. ഷൈനി സെബാസ്റ്റ്യനാണ് ഭാര്യ, നിക്കോൾ സോണി വട്ടമല, ന്യൂറ സോണി വട്ടമല, നോറബിൾ സോണി വട്ടമല മക്കളാണ്

ഫോട്ടോ : യുണൈറ്റഡ് ഹ്യൂമൻ കെയർ ഇന്റർനാഷണൽ യു.എസ്.എ ഏർപ്പെടുത്തിയ ലിംങ്കൺ ബെസ്റ്റ് എന്റർപ്രണർ അവാർഡ് 2018 ഡോ. സോണി സെബാസ്റ്റ്യന് മദ്രാസ് ഹൈക്കോർട്ട് മുൻ ജസ്റ്റിസ്റ്റ് ഡോ. എസ്.കെ കൃഷ്ണൻ, യുണൈറ്റഡ് ഹ്യൂമൻ കെയർ ഇന്റർനാഷണൽ മുഖ്യ രക്ഷാധികാരി ഡോ. സെൽവിൻ കുമാർ, ഗ്ലോബൽ സൂഫി മൂവ്മെന്റ് ചെയർമാൻ ഡോ. ശൈഖ് യൂസുഫ് സുൽത്താൻ എന്നിവർ സമ്മാനിക്കുന്നു