മസ്‌കത്ത്: ഒമാനിൽ സ്വദേശിവത്കരണം കൂടുതൽ വ്യാപിപ്പിക്കുന്നു. ചില സാധനങ്ങൾ കൊണ്ടുപോകുന്ന ട്രക്കുകളിൽ ഇനി മുതൽ സ്വദേശികളെ മാത്രമേ ഡ്രൈവർമാരായി നിയമിക്കാൻ പാടുള്ളൂവെന്ന് തൊഴിൽ മന്ത്രാലയം ചൊവ്വാഴ്ച പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.

കാർഷിക സാമഗ്രികൾ, കാലിത്തീറ്റ, പുല്ല്, വെള്ളം, ഇന്ധനം എന്നിവ കൊണ്ടുപോകുന്ന ട്രക്കുകളിലാണ് സ്വദേശികളെ മാത്രം ഡ്രൈവർമാരായി നിയമിക്കുന്നത്. സ്വദേശിവത്കരണം കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം എന്നും പ്രസ്താവനയിൽ പറയുന്നു. ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിൽ സാധനങ്ങൾ കൊണ്ടുപോകാനും വിതരണം ചെയ്യാനും ഒരാളെ നിയമിക്കാൻ അനുവദിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.