സ്‌പെയിനിൽ ഡ്രൈവിങുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇനി ഓൺലൈൻ വഴി നടത്തിയെടുക്കാം. ഇതോടെ ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായുള്ള ആഴ്‌ച്ചകൾ നീളുന്ന കാത്തിരിപ്പും നിങ്ങളുടെ പ്രാദേശിക ഡിജിടി ഓഫീസിൽ ക്യൂവിലെ കാത്ത് നില്പിനും വിരാമമാകും. സ്പെയിനിൽ ഡ്രൈവിംഗുമായി ബന്ധപ്പെട്ട് 23 ഔദ്യോഗിക കാര്യങ്ങൾ നിങ്ങൾക്ക് ഓൺലൈനിൽ ചെയ്യാനാകും.

നിങ്ങളുടെ ലൈസൻസിൽ എത്ര പോയിന്റുകൾ ഉണ്ടെന്ന് പരിശോധിക്കുക, പോയ്ന്റ് സർട്ടിഫിക്കറ്റ് നേടുക, നിങ്ങളുടെ ലൈസൻസിന്റെയും ഐടിവി കാർഡിന്റെയും തനിപ്പകർപ്പ് നഷ്ടപ്പെടുകയോ, മോഷ്ണം പോകുകെേയാ ചെയ്താൽ പുതിയതിന് അപേക്ഷിക്കൽ, ഒരു അന്താരാഷ്ട്ര ഡ്രൈവിങ് ലൈസൻസിനായുള്ള അപേക്ഷ എന്നിവയടക്കം എല്ലാ കാര്യങ്ങളും ഇനി നിങ്ങൾക്ക് വീട്ടിൽ ഇരുന്ന് തന്നെ നടത്താനാകും.

ചുവടെ കൊടുത്തിരിക്കുന്ന കാര്യങ്ങളാണ് നിങ്ങൾക്ക് ഓൺലൈൻ വഴി സേവനം ലഭ്യമാകുക.