കൊച്ചി: കൊച്ചിയിൽനിന്നു ലഹരിമരുന്നുകൾ പിടിച്ചു. എംജി റോഡിലെ ഫ്‌ളാറ്റിൽനിന്നും ലഹരിമരുന്നുകളുമായി യുവതി അടക്കം മൂന്ന് പേരെ പൊലീസ് പിടികൂടി. സമീർ, അജ്മൽ, ആര്യ എന്നിവരാണ് പിടിയിലായത്.

ഇവരുടെ ഫ്‌ളാറ്റിൽനിന്ന് 35 ഗ്രാം എംഡിഎംഎ, ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവ പൊലീസ് പിടിച്ചെടുത്തു. കൊച്ചി സിറ്റി പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ഫ്‌ളാറ്റിൽ പരിശോധന നടത്തിയത്.