കണ്ണൂർ: തളിപ്പറമ്പിൽ മാരക മയക്കുമരുന്നുമായി തളിപ്പറമ്പ് സ്വദേശിയായ യുവാവ് പിടിയിൽ. കണ്ണൂർ, തളിപ്പറമ്പ് മേഖലയിൽ മയക്കുമരുന്ന് എത്തിച്ച് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനി മുഹമ്മദ് ഹാഫിസാണ് പിടിയിലായത്. എൽ.എസ്.ഡി, ഹാഷിഷ്, കഞ്ചാവ് എന്നിവയും ഇയാളിൽ നിന്ന് പിടികൂടി. തളിപ്പറമ്പ് എക്സൈസ് ഇൻസ്പെക്ടർ എം.ദിലീപിന്റെ നേതൃത്വത്തിലാണ് പ്രതിയെ വാഹന പരിശോധനയ്ക്കിടെ പിടികൂടിയത്.