തിരുവനന്തപുരം: തിരുവനന്തപുരത്ത് കഞ്ചാവ് മാഫിയകളുടെ ആക്രമണം. വീട് കയറിയാണ് ബാലരാമപുരത്ത് കുടുംബത്തെ ആക്രമിച്ചത്. സംഭവത്തിൽ കുടുംബം പൊലീസിൽ പരാതി നൽകി. ഇന്ന് രാവിലെയാണ് ആക്രമണം നടന്നത്.

ബാലരാമപുരം വഴിമുക്ക് സ്വദേശി നിസാമിനും ഭാര്യ അൻസിക്കും രണ്ട് വയസ്സുള്ള കുഞ്ഞിനുമാണ് മർദ്ദനമേറ്റത്. നിസാമിന് തലയ്ക്ക് വെട്ടേറ്റിട്ടുണ്ട്. പ്രദേശത്തെ കഞ്ചാവ് മാഫിയ സംഘമായ പ്രതീഷ്, ദിലീപ്, ജിത്തു എന്നിവരുൾപ്പെട്ടവരാണ് മർദ്ദിച്ചതെന്ന് കുടുംബം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.