രുചികരമായ വറുത്തരച്ച തേങ്ങാചമ്മന്തി ഉണ്ടാക്കുന്നതിനാവശ്യമായ ചേരുവകൾ

തേങ്ങ തിരുമ്മിയത് 1/2 കപ്പ്
വറ്റൽ മുളക് 20 എണ്ണം
കൊത്തമല്ലി 1/2 ടീസ്പൂൺ
കറിവേപ്പില 2 തണ്ട്
ചുവന്നുള്ളി 10 എണ്ണം
ഇഞ്ചി 4 കഷണം
പുളി ഒരു നാരങ്ങാ വലിപ്പം
ഉപ്പ് പാകത്തിന്

പാകം ചെയ്യുന്ന വിധം

രുളിയോ ചുവടു കട്ടിയുള്ള ചീനച്ചട്ടിയോ ചൂടാകുമ്പോൾ തേങ്ങ തിരുമ്മിയത്, വറ്റൽ മുളക്, കൊത്തമല്ലി, ഇഞ്ചി, കറിവേപ്പില എന്നിവ ഇട്ട് വറുക്കണം. തേങ്ങയുടെ വെള്ളം വറ്റി നിറം മാറി മൊരിഞ്ഞ് തവിട്ടുനിറമാകുമ്പോൾ വാങ്ങിവയ്ക്കുക. ആദ്യം ഉപ്പും മുളകും ഉരലിൽ ഇടിക്കുക. പിന്നീട് തേങ്ങയും കൊത്തമല്ലിയും കറിവേപ്പിലയുമിട്ട് ഇടിക്കണം. ഈ സമയത്ത് കുറേശ്ശെ എണ്ണ ഇറങ്ങും. അപ്പോൾ ചുവന്നുള്ളിയും ഇഞ്ചിയും പുളിയും ഇട്ട് ഇടിക്കണം. തേങ്ങയിൽ നിന്നിറങ്ങിയ എണ്ണ മുഴുവന് പുളിയും ഇഞ്ചിയും ഉള്ളിയും വലിച്ചെടുക്കും. പാകത്തിന് ഇടിച്ച ശേഷം തണുക്കുമ്പോൾ കുപ്പിയിലിട്ട് അടച്ച് വെയ്ക്കുക.