പ്രത്യാശയുടെ നിറവിൽ വിരുന്നെത്തുന്ന ഈസ്റ്ററിനെ വരവേൽക്കാൻ ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഒരുങ്ങുകയാണ്. പശ്ചാത്താപത്തിന്റെയും പാപപരിഹാരത്തിന്റെയും അനുതാപത്തിന്റെയും നോയമ്പു കാലമാണ് വിശ്വാസികൾക്ക് ഇത്. ഉപവാസം, ആശയടക്കം, മംസാഹാരവർജ്ജനം, ആഡംബരങ്ങൾ ഒഴിവാക്കൽ എന്നിവയിലൂടെ നോയമ്പ് ആചരിക്കുന്ന വിശ്വാസ ഹൃദയങ്ങളെ കർത്താവിങ്കലേക്ക് നയിക്കുന്ന ഒരു പ്രാർത്ഥനാ ഗാനം പുറത്തിറക്കിയിരിക്കുകയാണ് ഗ്രാമഫോൺ മീഡിയ എന്ന യൂട്യൂബ് ചാനൽ.

അകാലത്തിൽ പൊലിഞ്ഞു പോയ ജയാ ജസ്റ്റിൻ എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് സംഗീത അദ്ധ്യാപകൻ കൂടിയായ എംഎസ് ജയകുമാറാണ്. പികെ പ്രദീപ് കുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്. വീഡിയോ സംവിധാനം വിൻസന്റ്. ക്യാമറ അഖിൽ സ്റ്റീഫൻ. ഐ ജോൺ വിമൽ ആണ് എഡിറ്റിങ് നിർവ്വഹിച്ചിരിക്കുന്നത്. സൗണ്ട് എഞ്ചിനീയർ: റെജി തോമസ് ( Rebenky studio).