കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുന്മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് അടക്കമുള്ള പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ അനുമതി തേടി വിജിലൻസ്. ഗൂഢാലോചന, അഴിമതി, പദവി ദുരുപയോഗം ചെയ്യൽ, വഞ്ചന, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തുന്നത്.

ഇബ്രാഹിംകുഞ്ഞ് ഉൾപ്പെടെ 8 പേരാണ് കേസിലെ പ്രതികൾ. അഞ്ചാം പ്രതിയായ ഇബ്രാഹിംകുഞ്ഞിനെ നേരത്തെ വിജിലൻസ് അറസ്റ്റു ചെയ്തിരുന്നു. പാലാരിവട്ടം മേൽപാലം നിർമ്മാണക്കമ്പനിയായ ആർഡിഎസിനു ചട്ടവിരുദ്ധമായി 8.25 കോടി രൂപ മുൻകൂർ നൽകിയത് ഇബ്രാഹിംകുഞ്ഞിന്റെ നിർദേശ പ്രകാരമായിരുന്നുവെന്നാണ് വിജിലൻസ് കണ്ടെത്തൽ.