ശ്രീ​ന​ഗ​ർ: കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ ദു​രു​​പ​​യോ​ഗം ചെ​യ്​​ത്​ പ്ര​തി​പ​ക്ഷ​ത്തെ നി​ശ്ശ​ബ്​​ദ​മാ​ക്കാ​നാണ് ബിജെപി ശ്രമിക്കുന്നതെന്ന് പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി. പ്ര​തി​പ​ക്ഷ​​ത്തി​ന്റെ വാ​യ​ട​പ്പി​ക്കാ​ൻ എ​ൻ.​ഐ.​എ, സി.​ബി.​ഐ, ഇ.​ഡി എ​ന്നി​വ​യെ എല്ലാം കേന്ദ്രം വിദ​ഗ്ധമായി ദു​രു​പ​യോ​ഗം ചെ​യ്യുകയാണെന്നും അവർ ചൂണ്ടിക്കാട്ടി. വ്യാഴാഴ്ച അഞ്ചുമണിക്കൂറിലേറെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതതിന് പിന്നാലെയായിരുന്നു മെഹബൂബ മുഫ്തിയുടെ വിമർശനം. ​

സ​ർ​ക്കാ​റി​നെ എ​തി​ർ​ക്കു​ന്ന​വ​രെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ, രാ​ജ്യ​​ദ്രോ​ഹം തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി ​ വേ​ട്ട​യാ​ടു​ക​യാ​ണ്. ഭ​ര​ണ​ഘ​ട​ന അ​നു​സ​രി​ച്ച​ല്ല, ഒ​രു പ്ര​ത്യേ​ക രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​യു​ടെ അ​ജ​ണ്ട അ​നു​സ​രി​ച്ചാ​ണ്​ ഈ ​രാ​ജ്യം പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും അ​വ​ർ വി​മ​ർ​ശി​ച്ചു. അ​ന​ന്ത്​​​നാ​ഗ്​ ജി​ല്ല​യി​ലെ ബി​ജ്​​ബെ​ഹ്​​റ മേ​ഖ​ല​യി​ലെ തന്റെ പാരമ്പര്യ സ്വ​ത്തിന്റെ വി​ൽ​പ​ന​യെ​ക്കു​റി​ച്ചും മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ വി​വേ​ച​നാ​ധി​കാ​ര​മു​ള്ള ഫ​ണ്ടിന്റെ ഉ​പ​യോ​ഗ​ത്തെ​ക്കു​റി​ച്ചു​മാ​ണ്​ ത​ന്നോ​ട്​ ഇ.​ഡി ചോ​ദി​ച്ച​ത്.

താ​നൊ​ന്നി​നെ​യും ഭ​യ​ക്കു​ന്നി​ല്ലെ​ന്നും ത​ന്റെ കൈ​ക​ൾ ശു​ദ്ധ​മാ​ണെ​ന്നും അ​വ​ർ പ്ര​തി​ക​രി​ച്ചു. ചോ​ദ്യം ചെ​യ്യ​ലി​നാ​യി രാ​ജ്​​ഭാ​ഗി​ലെ ഇ.​ഡി ഓ​ഫി​സി​ലെ​ത്തി​യ മെ​ഹ​ബൂ​ബ ​ പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​യി​രു​ന്നു കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.