ബാംഗ്ലൂർ: 17ാമത് എഡിഷൻ ഡിസൈൻ മിഷൻ ഒക്ടോബർ 26 മുതൽ 27 വരെബാംഗ്ലൂരിൽ നടക്കും.റിയൽ എസ്റ്റേറ്റ് മേഖലയിലെ മാറ്റങ്ങളെ പറ്റിവിലയിരുത്തുവാനും വ്യവസായികൾക്ക് ശരിയായ വിതരണക്കാരെയും പങ്കാളികളെയുംതിരഞ്ഞെടുക്കാൻ ഈ എഡിഷൻ അവസരമെരുക്കും.

റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി ആക്ട്, ഗുഡ്‌സ് ആൻഡ് സർവീസസ് ടാക്‌സ് എന്നീപോളിസികളുടെ പശ്ചാത്തലത്തിൽ ഹോട്ടൽ ലളിത് അശോകിൽ വച്ചാണ് ചടങ്ങുകൾസംഘടിപ്പിക്കുന്നത്. ഇന്ത്യയുടെ നാനാ ഭാഗത്തുനിന്നുള്ള വിതരണക്കാരും സംരഭവിദഗ്ക്തരും പരുപാടിയിൽ പങ്കെടുക്കും.

ലോകത്തിലെ 90 ശതമാനം അടിസ്ഥാന സൗകര്യ വികസന പദ്ധതികളും അമിത ചെലവിലും വൈകിയുമാണ് പൂർത്തീകരിക്കുന്നത്. പല ആധുനിക നിർമ്മാണ രീതികൾലഭ്യമായിട്ടും തുടയുകയാണ് എന്ന് ഐ.ഡി.ഇ കൺസൾട്ടിങ്ങ് സർവീസസ് ഡയറക്ടർഗണേശ് ബാബു പറഞ്ഞു. എല്ലാ വ്യവസായങ്ങളും ബ്രോഡ്ബാൻഡ് കണക്ഷനിലേയ്ക്ക്മാറിയിട്ടും റിയൽ എസ്റ്റേറ്റ് മേഖല ഇന്നും ഡയൽ-അപ് കണക്ഷനിൽ തന്നെയാണ്.ആത്യാധുനിക വിദ്യകൾ പലതും ഈ മേഖലയിൽ അത്യാവശ്യമാണ്. ഈ ഒത്തുചേരലിലൂടെറിയൽ എസ്റ്റേറ്റ് മേഖലയിൽ പല മാറ്റങ്ങളും സൃഷ്ടിക്കുവാൻ സാധിക്കും എന്നുഅദ്ദേഹം കൂട്ടിച്ചേർത്തു.