ന്യൂഡൽഹി: ജസോലയിലെ ഔവർ ലേഡി ഓഫ് ഫാത്തിമ ചർച്ചിൽ ഡൽഹി സീറോ മലബാർ യൂത്ത് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ എട്ടാമത് യുവജന സംഗമം 'എഫാത്ത് 2016' നടത്തുന്നു.

ഫെബ്രുവരി 21നു (ഞായർ) രാവിലെ എട്ടു മുതൽ വൈകുന്നേരം അഞ്ചു വരെ നടക്കുന്ന സംഗമത്തിൽ പരസ്പരം അറിയുവാനും യുവജനങ്ങളുടെ ജീവിതത്തിനു തീഷ്ണതയും ആവേശവും പകരുന്ന ക്ലാസുകളും ആരാധനയും ഉണ്ടായിരിക്കും. ബ്രദർ സന്തോഷ് കരുമാത്ര ആണ് ക്ലാസുകൾക്കു നേതൃത്വം നൽകുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രജിസ്റ്റർ ചെയ്യേണ്ടതാണ്.

വിവരങ്ങൾക്ക്: 8826747468, 9599340872, 9873711862.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്