തിരുവനന്തപുരം: ആസിഫ് അലി നായകനാകുന്ന ചിത്രമാണ് എല്ലാം ശരിയാകും . ജിബു ജേക്കബ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആസിഫിന് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് എല്ലാം ശരിയാകും. ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം തിയറ്ററുകളിലേക്ക് 19ന് എത്താനിരിക്കുന്ന എല്ലാം ശരിയാകും എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ്.

രസകരമായ ഒട്ടേറെ രംഗങ്ങൾ ചിത്രത്തിൽ ഉണ്ടാകുമെന്ന് ഉറപ്പിക്കുകയാണ് ട്രെയിലർ. രജിഷ വിജയൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. നേരത്തെ 'അനുരാഗ കരിക്കിൻവെള്ളം' എന്ന ചിത്രത്തിൽ ആസിഫും രജിഷയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഈരാറ്റുപേട്ട ആയിരുന്നു ആസിഫ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.തോമസ് തിരുവല്ലയും ഡോ. പോൾ വർഗീസും ചേർന്നാണ് നിർമ്മാണം.

ഷാരിസാണ് എല്ലാം ശരിയാകും ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. സിദ്ദിഖ്, കലാഭവൻ ഷാജോൺ, സുധീർ കരമന, ജോണി ആന്റണി, ജെയിംസ് എലിയ, ജോർഡി പൂഞ്ഞാർ, സേതുലക്ഷ്മി, മഹാനദി ഫെയിം തുളസി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഔസേപ്പച്ചൻ ആണ് ആസിഫ് ചിത്രത്തിന്റെ സംഗീത സംവിധാനം. ശ്രീജിത്ത് നായർ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ബി കെ ഹരിനാരായണനാണ് ചിത്രത്തിന്റെ ഗാനരചന നിർവഹിക്കുന്നത്. സൗണ്ട് ഡിസൈൻ ആസിഫ് ചിത്രത്തിന് വേണ്ടി നിർവഹിച്ചിരിക്കുന്നത് എം ആർ രാജകൃഷ്ണനാണ്.