ദുബായ്: ഇന്ത്യയുടെ 78 ആമതു സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു മലബാര്‍ പ്രവാസി(യു എ ഇ ) യുടെ ആഭിമുഖ്യത്തില്‍ ദേശീയോദ്ഗ്രഥന പ്രഭാഷണം സംഘടിപ്പിച്ചു.നമ്മുടെ രാജ്യം നമ്മുടെ സ്വാതന്ത്ര്യം' എന്ന വിഷയത്തെ ആസ്പദമാക്കി എഴുത്തുകാരനും,സാമൂഹ്യ പ്രവര്‍ത്തകനുമായ ഇ കെ ദിനേശന്‍ പ്രഭാഷണം നടത്തി.

ഇന്ത്യ ബഹുസ്വരതയുടെ നാടാണെന്നും, വിഭാഗീയതയുടെയോ, വിദ്വേഷത്തിന്റെയോഎന്തെങ്കിലും ലാഞ്ചന രാജ്യത്തുടലെടുക്കുമ്പോള്‍, ഒറ്റക്കെട്ടായി നാം ഭാരതീയര്‍ അതിനെചെറുക്കുന്നത് നാനാത്വത്തില്‍ ഏകത്വം എന്ന സ്വതന്ത്ര ഭാരതത്തിന്റെ ആപ്ത വാക്യം ഇന്നും
നാമെല്ലാം നെഞ്ചേറ്റുന്നതു കൊണ്ടാണെന്നും ദിനേശന്‍ പറഞ്ഞു.

ദേശീയ ഗാനാലാപത്തോടെ ആരംഭിച്ച ചടങ്ങില്‍ മലബാര്‍ പ്രവാസി പ്രസിഡണ്ട് ജമീല്‍ ലത്തീഫ്അധ്യക്ഷത വഹിച്ചു. മോഹന്‍ വെങ്കിട്ട്, അഡ്വ.അസീസ് തോലേരി, അഷ്റഫ് ടി പി, സുനില്‍പയ്യോളി, നിഷാജ് തൃശൂര്‍, റഹൂഫ് പുതിയങ്ങാടി , ജിജു കാര്‍ത്തികപ്പള്ളി, നാസര്‍ മലപ്പുറം,
ചന്ദ്രന്‍ കൊയിലാണ്ടി, കരീം പുറക്കാട്, സ്വപ്നേഷ്, മൊയ്ദീന്‍ കുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.അഡ്വ.മുഹമ്മദ് സാജിദ് സ്വാഗതവും, മലയില്‍ മുഹമ്മദലി നന്ദിയും പറഞ്ഞു.