ദുബായ്: കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലേക്കുള്ള എയർ ഇന്ത്യ ദുബൈ, ഷാർജ സർവീസുകൾനിർത്തലാക്കിയത് യു എ ഇ യിൽ നിന്നുള്ള മലബാർ മേഖലയിലെ പ്രവാസി യാത്രക്കാർക്ക് വിനയായി.കോഴിക്കോട്,കണ്ണൂർ, വയനാട് , മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ നിന്നുമുള്ള യു എ ഇ യിലെ യാത്രക്കാർക്ക് അത്യാഹിതഘട്ടങ്ങളിൽ സ്ട്രെച്ചറിൽ (എയർ ആംബുലൻസിങ്) യാത്രക്ക് സൗകര്യമുണ്ടായിരുന്ന വിമാനങ്ങളാണ് ഇതോടെഇല്ലാതാകുന്നത്.

കേരളത്തിന്റെ വടക്കൻ മേഖലയിലുള്ളവർ ഇത്തരം അടിയന്തിര ഘട്ടങ്ങളിൽ ഇനിമുതൽനെടുമ്പാശേരിയിലേക്കോ, തിരുവനന്തപുരത്തേക്കോ യാത്ര ചെയ്യേണ്ടി വരും. രോഗികളെയും കൊണ്ട് വലിയദൂരം യാത്ര ചെയ്യേണ്ടി വരുന്നത് ബന്ധുക്കൾക്കും, അനുഗമിക്കുന്നവർക്കും എല്ലാ നിലക്കും ദുരന്തമാകും.മാത്രവുമല്ല ഈ വിമാനം നിർത്തലാക്കുന്നതോടെ പ്രയാസമില്ലാതെ ഒന്നിൽ കൂടുതൽ മൃത ദേഹങ്ങൾ നാട്ടിലേക്കു കൊണ്ട് പോകാനുള്ള അവസരവും ഇല്ലാതെയാവുകയാണ്. ഈ കാര്യങ്ങളൊക്കെയും സൂചിപ്പിച്ചു ഈ മേഖലയിൽസേവനം നടത്തിവരുന്ന സാമൂഹ്യപ്രവർത്തകൻ അഷ്റഫ് താമരശ്ശേരി നിർത്തലാക്കുന്ന എയർ ഇന്ത്യയുടെവലിയ വിമാനത്തിന്റെ ചിത്രത്തോടൊപ്പം സാമൂഹ്യമാധ്യമങ്ങളിൽ എഴുതിയ പോസ്റ്റുകൾ മലബാറിലെ പ്രവാസിസംഘടനകൾക്കിടയിൽ ഏറെ ചർച്ചാവിഷയമായിരിക്കുകയാണ്.

കൂടാതെ, നിലവിൽ കരിപ്പൂരിൽ നിന്നും യു എ ഇ യിലേക്ക് ഏറ്റവും കൂടുതൽ കാർഗോ കയറ്റി അയക്കുന്നവിമാനമാണ് എയർ ഇന്ത്യയുടെ ഈ വലിയ വിമാനം. ഇതിനെ അഭാവം യു എ ഇ യിലേക്ക് കയറ്റുമതി ചെയ്തുവന്നിരുന്ന പഴം, പച്ചക്കറി,ധാന്യങ്ങളുടെ കയറ്റിറക്കും അവതാളത്തിലാക്കിയിരിക്കുന്നു. ഇത് മലബാര്വാണിജ്യ-വ്യവസായ മേഖലയിൽ തന്നെ വൻ മാന്ദ്യമുണ്ടാക്കിയിട്ടുണ്ട്. ബിസിനസ് ക്ളാസ് ഉണ്ടെന്നതിനാൽ,ചികിത്സാർത്ഥം കോഴിക്കോട്ടേക്ക് വന്നിരുന്ന വിദേശികൾക്കും, മലബാറിൽ നിന്നുള്ള ഉയർന്ന ബിസിനസുകാർക്കും,ഏക ആശ്രയവുമായിരുന്നു ഈ വിമാനം.

ഇതിനു പുറമേ വിമാനങ്ങളുടെ ദൗർലബ്യം മുതലെടുത്തു ഇവിടെ സർവീസ് നടത്തുന്ന സ്പൈസ് ജെറ്റ്,ഇൻഡിഗോ, കമ്പനികളും, എയർ ഇന്ത്യ എക്സ്‌പ്രസ് പോലും ഈടാക്കുന്ന അനിയന്ത്രിതമായ ടിക്കറ്റ് നിരക്ക് വർധനയുംകരിപ്പൂരിനെ ആശ്രയിക്കുന്ന ഭൂരിഭാഗം വരുന്ന സാധാരണക്കാരായ യാത്രക്കാർക്കും ഇടിത്തീയായിരിക്കുകയാണ്.

321 ശ്രേണിയിലുള്ള കോഡ് സി വിമാനങ്ങളിൽ മെച്ചപ്പെട്ട കൂടുതൽ ഭാര്യ ശേഷിയുള്ള ബിസിനസ് ക്ളാസുകൾഉൾപ്പെടയുള്ള ഈ സർവീസ് നിലച്ചതോടെ മേഖലയിലേക്ക് ആഴ്ചയിൽ 2200 സീറ്റുകളുടെ കുറവുണ്ടാകും. ഈസ്റ്റർ,വിഷു, ഈദ് ആഘോഷങ്ങൾക്ക് പുറമെ,വേനലവധി കൂടി വരുന്നതോടെ ഈ റൂട്ടിൽ യാത്ര ചെയ്യുന്നവരുടെ യാത്രാക്ലേശം ഏറും. കൂടാതെ ഈ വിമാനങ്ങൾ കൂടി നിർത്തലാവുന്നതോടെ, വലിയ വിമാനങ്ങൾ വഴി നടത്തേണ്ട ഹജ്ജ്
സർവീസുകൾ വരാനും, ഹജ്ജ് കേമ്പ് പുനഃസ്ഥാപിക്കപ്പെടുമെന്നുമുള്ള സ്വപ്നങ്ങൾക്കും മങ്ങലേൽപ്പിക്കുന്നു.

എയർ ഇന്ത്യ വിമാനങ്ങൾ സ്വകാര്യ കമ്പനികൾ ഏറ്റെടുത്തിട്ടും, ഏറെ ലാഭകരമായി സർവീസ് നടത്തിവരുന്നപൊതു മേഖലയിൽ പ്രവർത്തിക്കുന്ന ഈ വിമാനത്താവളത്തോടു കാണിക്കുന്ന വിവേചനത്തിലും,ഈ സെക്ടറിലെ വിമാനങ്ങൾ മാത്രം നിർത്തലാക്കുന്നതിനു പിന്നിലും ഏറെ ദുരൂഹതകൾ പ്രചരിക്കുകയാണ്.മാത്രവുമല്ല,ഭൂമി ഏറ്റെടുത്തു റൺവേ ശാക്തീകരണവും, വികസനവും നടന്നുകൊണ്ടിരിക്കെയാണ് ഈ വിരോധാഭാസം.

ഗൾഫ് മേഖലയിൽ ഏറ്റവും കൂടുതൽ പ്രവാസികൾ മലബാറിൽ നിന്നാണെന്നിരിക്കെ, അവരുടെ ഇപ്പോഴത്തെ ഏകആശ്രയമായ കോഴിക്കോട് വിമാനതവളത്തിൽ നിന്നും നിർത്തിവെച്ച എയർ ഇന്ത്യ ഉൾപ്പെടെയുള്ള വലിയവിമാനങ്ങൾക്ക് വീണ്ടും സർവീസ് നടത്താനുള്ള അവസരം നൽകി അന്താരാഷ്ട്ര യാത്ര സുസജ്ജവും സുഗമവുമാക്കി
തീർക്കണമെന്നും, പൊതു മേഖലയിൽ രാജ്യത്തു ഏറെ ലാഭകരമായി പ്രവർത്തിക്കുന്ന കരിപ്പൂർ വിമാനത്താവളത്തെപഴയ കാല പ്രതാപത്തിലേക്കു കൊണ്ട് വരണമെന്നും കോഴിക്കോട് പ്രവാസി (യു എ ഇ) ഭാരവാഹികളായഅഷ്റഫ് താമരശ്ശേരി, ജമീൽ ലത്തീഫ്, മോഹൻ എസ് വെങ്കിട്ട് , എ കെ ഫൈസൽ മലബാർ, ബഷീർ തിക്കോടി,രാജൻ കൊളവിപാലം, അഡ്വ :മുഹമ്മദ് സാജിദ് , മലയിൽ മുഹമ്മദ് അലി, ശരീഫ് കാരശ്ശേരി, ഡോ.ബാബു റഫീഖ്
എന്നിവർ എയർഇന്ത്യ അധികൃതരോടും, വ്യോമയാന വകുപ്പിനോടും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

കരിപ്പൂർ വിമാനത്താവളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ചു കോഴിക്കോട് പ്രവാസി (യു എ ഇ) യുടെആഭിമുഖ്യത്തിൽ 'തിരികെ വേണം കരിപ്പൂർ' കാമ്പയിൻ പുനരാരംഭിക്കുമെന്നും, ഇത് വഴി എയർ ഇന്ത്യഉന്നതാധികാരികൾക്കു പ്രശ്‌നത്തിന്റെ ഗൗരവം കാണിച്ചു വ്യാപകമായി ഇമെയിലുകൾ അയക്കുമെന്നുംഭാരവാഹികൾ അറിയിച്ചു.

ഇതിനു വേണ്ടി ഡൽഹിയിൽ എയർ ഇന്ത്യ ആസ്ഥാനവും, വ്യോമയാന മന്ത്രാലയവും സന്ദർശിച്ചു നിവേദനംനൽകുമെന്നും, വേണ്ടി വന്നാൽ മലബാർ ഡെവലപ്‌മെന്റ് ഫോറവുമായി സഹകരിച്ചു ഡൽഹിയിലും, നാട്ടിലുംപ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്നും അവർ അറിയിച്ചു.