ദുബൈ: എം ആർ എ ഗ്രൂപ്പ് സ്‌പോൺസേർഡ് മർഹൂം ഇസ്മായിൽ എവറോൾ ട്രോഫിക്കുള്ളയു.എ.ഇ.യിലുള്ള കൂരാറക്കാർ (പാനൂർ) സംഘടിപ്പിക്കുന്ന ഏട്ടാമത്‌സ്പോർട്സ് മീറ്റ് നവം.4ന് ഞായറാഴ്ച സമാപിക്കും.

യുനൈറ്റഡ് സ്റ്റാർ കൂരാറ, ഫയർ വോൾവ്‌സ് കൂരാറ, ജി സ്‌ക്വഡ് കൂരാറ,
ബ്ലാക്ക് ഹവക്‌സ് കൂരാറ എന്നീ 4 ടീമുകളിലായി കായികപ്രതിഭകൾ മാറ്റുരക്കും. 4 ടീമുകളിലായി നൂറിലെറെ കായിക പ്രതിഭകൾ മാറ്റുരക്കും.

ഞായറാഴ്ച രാവിലെ പത്തര മണിക്ക് ഖിസൈസ് വുഡ്‌ലം പാർക്ക് സ്‌കൂൾ ഗ്രൗണ്ടിൽ വെച്ചു മാർച്ച് പാസ്റ്റോടെ ആരംഭിക്കും.തുടർന്ന് നടക്കുന്ന മീറ്റിൽ കബഡി, ഫുട്‌ബോൾ, കമ്പവലി, ,വ്യക്തിഗത ഇനങ്ങൾ, ഓട്ടമൽസരങ്ങൾ തുടങ്ങി നടക്കും. കുട്ടികൾക്കായി പ്രേത്യക മൽസരങ്ങളും ഉണ്ടാകും. റാൽസ് മെഡിക്കൽസ്‌ക്ലിനിക്കിന്റെ സഹകരണത്തൊടെ മെഡിക്കൽ ചെക്കപ്പ് സൗകര്യവുംഒരുക്കിയിട്ടുണ്ട്.

രാത്രി എട്ട് മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ പ്രമുഖർ പങ്കെടുക്കും.ഷാർജ SS cricket സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസംക്രിക്കറ്റ്, മൽസരങ്ങളിൽ യഥാക്രമം ഫയർ വോൾവ് സ് കൂരാറ ഒന്നാം സ്ഥാനവും ബ്ലാക്ക് ഹവക്‌സ് രണ്ടാംസ്ഥാനവും നേടി ചാമ്പ്യൻസായി