ദുബൈ: 'മൈ ബുക്ക് ഈസ് യുവർ ബുക്ക്' എന്ന പേരിൽ യൂണിയൻ കോപ് നടത്തിവന്ന പുസ്തക ദാന പരിപാടി സമാപിച്ചതായി ഹാപ്പിനെസ് ആൻഡ് മാർക്കറ്റിങ് ഡയറക്ടർ ഡോ. സുഹൈൽ അൽ ബസ്തകി അറിയിച്ചു. 10,675 പഴയ പുസ്തകങ്ങൾ ശേഖരിച്ച് ജുമ അൽ മാജിദ് സെന്റർ ഫോർ കൾച്ചർ ആൻഡ് ഹെറിറ്റേജിന് കൈമാറി.

2022 ഓഗസ്റ്റിൽ ആരംഭിച്ച് രണ്ട് മാസം നീണ്ടുനിന്ന പദ്ധതിക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. യൂണിയൻ കോപിന് കീഴിലുള്ള അൽ ബർഷ മാൾ, അൽ ബർഷ സൗത്ത് മാൾ, അൽ വർഖ മാൾ, ഇത്തിഹാദ് മാൾ എന്നീ കൊമേഴ്‌സ്യൽ സെന്ററുകളിൽ പ്രത്യേക ബോക്‌സുകൾ സ്ഥാപിച്ചിരുന്നു. സന്ദർശകരും ഉപഭോക്താക്കളുമായ ആളുകളുടെ ശ്രദ്ധയാകർഷിക്കുന്ന തരത്തിലായിരുന്നു ഈ ബോക്‌സുകളുടെ സ്ഥാനം. അതുകൊണ്ടുതന്നെ സാമൂഹിക പ്രധാന്യം മുൻനിർത്തിയുള്ള പരിപാടിയിലേക്ക് സംഭാവന ചെയ്യാൻ അവർക്ക് അവസരം ലഭിക്കുകയും ചെയ്തു.

യൂണിയൻ കോപിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതികളുടെ ഭാഗമായി സംഘടിപ്പിച്ച ഉത്തരമൊരു ഉദ്യമം അതിന്റെ വ്യതിരിക്തത കൊണ്ടും മഹത്തായ ലക്ഷ്യം കാരണമായും വലിയ ജനശ്രദ്ധ നേടി. ഇതിനെല്ലാം പുറമെ എല്ലാവരെയും പ്രത്യേകിച്ച് യുവാക്കളെ കൂടുതൽ വായിക്കാനും വായിച്ച ശേഷം പുസ്തകങ്ങൾ പാവപ്പെട്ടവർക്ക് സംഭാവന ചെയ്യാനും പ്രോത്സാഹിപ്പിച്ചു. അതുവഴി പുസ്തങ്ങൾ വാങ്ങാൻ ശേഷിയില്ലാത്തവർക്ക് അതൊരു വലിയ സഹായമായി മാറി' - അൽ ബസ്തകി പറഞ്ഞു.

പദ്ധതിക്ക് വേണ്ടി പ്രവർത്തിച്ച യൂണിയൻ കോപ് ഹാപ്പിനെസ് ആൻഡ് മാർക്കറ്റിങ് ഡിപ്പാർട്ട്‌മെന്റിലെ ജീവനക്കാരെ ജുമാ അൽ മാജിദ് സെന്റർ ഫോർ കൾച്ചർ ആൻഡ് ഹെറിറ്റേജ് ജനറൽ മാനേജർ ഡോ. മുഹമ്മദ് കമാൽ ഗാദ് സ്വീകരിച്ചു. സമൂഹത്തിലെ വിവിധ സംഘങ്ങളെയും സാമൂഹിക വിഭാഗങ്ങളെയും സന്തോഷിപ്പിക്കാനായി യൂണിയൻ കോപ് നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി സ്ഥാപനത്തിന് പ്രശംസാപത്രം സമ്മാനിച്ചു. സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനും വായനാശീലം വളർത്താനും പുസ്തകങ്ങൾ സംഭാവന ചെയ്യാനും സഹായിക്കുന്ന ഇത്തരം പരിപാടികളുടെ പ്രധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. അതിലൂടെ പുസ്തങ്ങൾ വാങ്ങാൻ സാധിക്കാത്തവർക്ക് അവയുടെ പ്രയോജനം ലഭിക്കുകയും ചെയ്യും.