ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരിയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. രണ്ട് ജവാന്മാർക്ക് പരിക്കേറ്റു. ഒരു ഭീകരനെ സൈന്യം വധിച്ചു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.

രജൗരിയിലെ തനമണ്ടി പ്രദേശത്താണ് ഏറ്റുമുട്ടൽ നടക്കുന്നത്. ഈ മാസം ആറിന് ഇതേസ്ഥലത്ത് രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. 

ഭീകരരുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്ന് രജൗരി ജില്ലയിലെ തനാമണ്ടി വനമേഖലയിൽ സുരക്ഷാ സേനയുടെ നേതൃത്വത്തിൽ വൻതോതിൽ തിരച്ചിൽ നടത്തിയിരുന്നു. തുടർന്ന് ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. സുരക്ഷ സേന ശക്തമായി തിരിച്ചടിച്ചു.