അബുദാബി: ഇത്തിഹാദ് എയർവേയ്സിന്റെ മദീനയിലേക്കുള്ള സർവീസുകൾ നവംബർ 27 മുതൽ പുനരാരംഭിക്കും. എയർബസ് എ321 ആണ് സർവീസുകൾ നടത്തുക. ആഴ്ചയിൽ മൂന്ന് സർവീസുകളാണ് മദീനയിലേക്ക് ഉണ്ടാകുക.

ലോകമെമ്പാടുമുള്ള മുസ്ലിംകളുടെ ചരിത്രപരവും മതപരവുമായ പ്രാധാന്യമുള്ള നഗരമായ മദീനയുമായി അബുദാബിയെ വീണ്ടും ബന്ധിപ്പിക്കാൻ ആഗ്രഹിക്കുന്നു. മതപരമായ യാത്രയക്കുള്ള വർധിച്ചുവരുന്ന ആവശ്യത്തെ തങ്ങളുടെ വിമാനങ്ങൾ പിന്തുണയ്ക്കുകയും യുഎഇയും സൗദി അറേബ്യയും തമ്മിലുള്ള നിലവിലെ വ്യോമബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് ഇത്തിഹാദ് എയർവേയ്സിലെ സെയിൽസ് യുഎഇ വൈസ് പ്രസിഡന്റ് ഫാതിമ അൽ മെഹൈരി പറഞ്ഞു.