ലണ്ടൻ: യൂറോ കപ്പ് ഫൈനൽ വെംബ്ലിയിൽ നടത്താൻ തീരുമാനമായി. നേരത്തെ ഇറ്റലിയിലായിരുന്നു ഫൈനൽ നിശ്ചയിച്ചിരുന്നത്. എന്നാൽ കോവിഡ് ഭീഷണിയെ തുടർന്ന് ഇംഗ്ലണ്ടിലേക്ക് മാറ്റുകയായിരുന്നു. യുവേഫയും ബ്രിട്ടീഷ് സർക്കാരും തമ്മിൽ നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് മത്സരം വെംബ്ലിയിൽ നടത്താൻ തീരുമാനമായത്. 60,000 കാണികളെയും അനുവദിക്കും.

വെംബ്ലി സ്റ്റേഡിയത്തിൽ ഉൾകൊള്ളാൻ കഴിയുന്ന ആരാധകരുടെ 75 ശതമാനമാണ് അനുവദിച്ചത്. നേരത്തെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് വെംബ്ലിയിൽ 22500 ആരാധകർക്കാണ് പ്രവേശനം അനുവദിച്ചിരുന്നത്. ബ്രിട്ടനിൽ കോവിഡ് കേസുകളിൽ വന്ന വർദ്ധനവിനെ തുടർന്ന് വെംബ്ലിയിൽ നിന്ന് സെമി ഫൈനൽ, ഫൈനൽ നടത്തില്ലെന്ന വാർത്തകളുണ്ടായിരുന്നു.

ഇത്തരം വാർത്തകൾക്കിടെയാണ് മത്സരങ്ങൽ വെംബ്ലിയിൽ തന്നെ നടത്തുമെന്ന് യുവേഫ പ്രഖ്യാപിച്ചത്. 15 മാസങ്ങൾക്ക് ശേഷം ആദ്യമായിട്ടാവും ലണ്ടനിൽ ഒരു കായിക മത്സരത്തിന് ഇത്രയും ആരാധകർ പങ്കെടുക്കുക. പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് 40,000 കാണികളെ പ്രവേശിപ്പിക്കാനും തീരുമാനിച്ചിരുന്നു. ജൂലൈ ആറ്, ഏഴ് തിയ്യതികളിലാണ് സെമി ഫൈനൽ. ജൂലൈ 11നാണ് ഫൈനൽ.