ഗദാൻസ്‌ക്: യൂറോപ്പ ലീഗ് ചാമ്പ്യന്മാരെ നാളെ അറിയാം. മാഞ്ചസ്റ്റർ യുണൈറ്റഡ് കിരീടപ്പോരാട്ടത്തിൽ വിയ്യാ റയലിനെ നേരിടും. രാത്രി പന്ത്രണ്ടരയ്ക്കാണ് കളി തുടങ്ങുക. പോളണ്ടിലെ ഗ്ദാൻസ്‌കിലാണ് കലാശപ്പോര്. മത്സരത്തിനായി യുണൈറ്റഡ് താരങ്ങൾ ഗ്ദാൻസ്‌കിൽ എത്തിയിട്ടുണ്ട്.

സെമി ഫൈനലിൽ യുണൈറ്റഡ്, റോമയേയും വിയ്യാറയൽ, ആഴ്‌സണലിനേയും തോൽപിച്ചു. ഇരുടീമും ഇതിന് മുൻപ് നാല് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. എല്ലാ മത്സരവും ഗോൾരഹിത സമനിലയിൽ അവസാനിക്കുകയായിരുന്നു.