ദ്യപിച്ച് ഇലക്ട്രിക് സ്‌കൂട്ടർ ഓടിച്ചതിന് 40 കാരിയായ സ്ത്രീക്ക് നോർവീജിയൻ കോടതി 80,000 ക്രോണർ പിഴ ചുമത്തി. പിഴയ്‌ക്കൊപ്പം ലൈസൻസ് റദ്ദാക്കാനും കോടതി ഉത്തരവിട്ടു. രാജ്യത്ത് ഇ സ്‌കൂട്ടർ ഉപയോഗിക്കുന്നവർ വളരെ കരുതലോടെ നിരത്തിലിറങ്ങിയില്ലെങ്കിൽ പിഴയും ലൈസൻസും അടക്കം പണി ലഭിക്കുമെന്ന് ഉറപ്പാണ്.

തെക്ക്-പടിഞ്ഞാറൻ നഗരമായ സ്റ്റാവാഞ്ചറിൽ ജൂൺ മാസത്തിലാണ് പൊലീസ് യുവതിയെ പിടികൂടുകയായിരുന്നു.പരിശോധനയിൽ രക്തത്തിൽ 1.4 ഗ്രാം ആൽക്കഹോൾ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു.പ്രാദേശിക പരിധിയായ ലിറ്ററിന് 0.5 ഗ്രാമിൽ കൂടുതൽ ഉള്ളതിനാൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

നോർവേയിലെ കോടതികൾ, മറ്റ് മോട്ടറൈസ്ഡ് വാഹനങ്ങളുടെ അതേ വിഭാഗത്തിൽ ഇ-സ്‌കൂട്ടറുകളും ഉൾപ്പെടുന്നു. സാധാരണയായി മദ്യപിച്ച് വാഹനമോടിക്കുന്നവരെ തടവിലിടുകയും പ്രതിയുടെ പ്രതിമാസ ശമ്പളത്തിന്റെ ഒന്നര ഇരട്ടി പിഴ ഈടാക്കുകയും ചെയ്യുന്നു.

യുവതിയുടെ ലൈസൻസ് 18 മാസത്തെ സസ്പെൻഷനു ശേഷം മറ്റൊരു ഡ്രൈവിങ് ടെസ്റ്റിലൂടെ വിജയിച്ചാൽ മാത്രമേ സ്വന്തമാക്കാനകൂ.