സെന്റ് തോമസ് ഇവാഞ്ചെലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ് ഇടവകയുടെവാർഷീക പിക്‌നിക് 2018 നവംബർ ഒൻപതാം തീയതി കാലത്ത് 8 മുതൽ വൈകിട്ട്3.30 വരെ മിഷെറഫ് ഗാർഡനിൽ വെച്ച് നടക്കും . മാനസീകവും ശാരീരികവുംസർവോപരി ആത്മീക വളർച്ചക്കും ഉതകുന്ന കളികളും വിനോദങ്ങളുംനിറഞ്ഞതായിരിക്കും ഈ വർഷത്തെ പിക്‌നിക് എന്ന് സംഘാടകർ അറിയിച്ചു.

ഇടവക വികാരി റെവ. ജോൺ മാത്യു പിക്‌നിക് കൺവീനർ ,  കുരുവിളചെറിയാൻ കമ്മറ്റി അംഗങ്ങൾ എന്നിവരുടെ നേaതൃത്വത്തിൽ വേണ്ടതയ്യാറെടുപ്പുകൾ നടത്തി വരുന്നു. പരിപാടിയുടെ പൂർണ്ണ വിജയത്തിനായിഇടവകാംഗങ്ങളുടെ ആത്മാർത്ഥമായ സഹകരണം കമ്മറ്റിയായി ആവശ്യപ്പെടുന്നു.വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവർക്ക് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.