കൊച്ചി: ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർവകലാശാലകളിലെ പരീക്ഷകൾ മാറ്റിവെക്കാൻ നിർദ്ദേശം. ജൂൺ 15 മുതൽ തുടങ്ങാനിരുന്ന പരീക്ഷകൾ മാറ്റിവെക്കാനാണ് സർവകലാശാലകൾക്ക് നിർദ്ദേശം നൽകിയത്. ലോക്ക്‌ഡൗൺ ജൂൺ 16 വരെ നീട്ടിയ സാഹചര്യത്തിലാണ് തീരുമാനം.

കഴിഞ്ഞദിവസം സർവ്വകലാശാല പരീക്ഷകൾ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് ശശി തരൂർ ബന്ധപ്പെട്ടവർക്ക് കത്തയിച്ചിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ പരീക്ഷ നടത്തുന്നത് കുട്ടികളെ ജീവൻ പണയം വച്ചുള്ള കളിയാണെന്നായിരുന്നു തരൂരിന്റെ നിരീക്ഷണം