കുവൈറ്റ് സിറ്റി :- സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ് ഇടവകയുടെആഭിമുഖ്യത്തിൽ ഡിസംബർ 3 , 4 ( വ്യാഴം , വെള്ളി) ദിവസങ്ങളിൽ വൈകിട്ട് 6 .30 മുതൽ 8.30 വരെഓൺലൈനിലൂടെ സംഘടിപ്പിച്ച ധ്യാനയോഗത്തിൽ വികാരി റവ. ജോൺ മാത്യു അധ്യക്ഷ്യതവഹിച്ചു.

ധ്യാനയോഗത്തിന്റെ ആദ്യ ദിനത്തിൽ റവ. കെ. എസ്. ജെയിംസ് മനുഷ്യജീവിതത്തിൽ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റുകളിലൂടെ ദൈവം നമ്മെ എന്ത് പഠിപ്പിക്കാൻ ആഗ്രഹിക്കുന്നുഎന്ന് യോനയുടെ ജീവിതത്തെ അടിസ്ഥനമാക്കി സംസാരിച്ചു.സമാപന ദിവസത്തെ ധ്യാനയോഗത്തിൽ ബിഷപ്പ്. റൈറ്റ്.റവ.ഡോ.സി.വി.മാത്യു തിരുമേനിയുടെധ്യാനപ്രസംഗത്തിൽ നശിച്ച് പോകുന്ന ആത്മാക്കളെ കുറിച്ചുള്ള പൗലോസ് അപ്പോസ്‌തോലന്റെആത്മ ഭാരത്തെ പറ്റി വിശദീകരിക്കുകയും ക്രിസ്തിയ സഭയിലെ ഓരോ അംഗങ്ങളും തങ്ങൾ ഉൾപ്പെട്ടഭവനത്തിലും സഭയിലും ആഗോള ക്രിസ്തിയ സമൂഹത്തിലും നഷ്ടപെട്ടുകൊണ്ടിരിക്കുന്ന ആത്മാക്കളെപറ്റി ആത്മാർത്ഥമായി ദുഃഖിക്കണമെന്നും അവരുടെ രക്ഷക്കായി ത്യാഗപൂർവമായിപ്രാർത്ഥിക്കണമെന്നും ഉത്ബോധിപ്പിച്ചു.

എ.ജി ചെറിയാൻ , ബോണി.കെ.എബ്രഹാം,.ബിജു സാമുവേൽ ,റെജു ഡാനിയേൽ ജോൺ എന്നിവർ പ്രസംഗിച്ചു.