ബെയ്ജിങ്ങ്: മരിച്ചിട്ട് രണ്ടുമാസം കഴിഞ്ഞിട്ടും ചിരിച്ചുകൊണ്ടിരിക്കുന്ന ബുദ്ധ സന്യാസിയുടെ വാർത്തയാണ് ഇപ്പോൾ നവമാധ്യമങ്ങളിൽ വ്യാപകമായി ചർച്ചയാകുന്നത് .എന്നാൽ 2018 ൽ നവമാധ്യമങ്ങളിൽ ഇത് 100 വര്ഷം പഴക്കമുള്ള മൃതദ്ദേഹമായിട്ടാണ് പ്രചരിച്ചിരുന്നത് . എന്നാൽ 2017 നവംബറിൽ തായ്ലൻഡിലെ ബാങ്കോക്കിൽ വച്ച് അന്തരിച്ച ബുദ്ധ സന്യാസി ലുവാങ് ഫോർ പിയാന്റെ ചിത്രമാണ് .

92 വയസ്സുള്ള സന്യാസിയും ആത്മീയ നേതാവുമായിരുന്നു ലുവാങ് ഫോർ പിയാൻ തായ്ലൻഡിലെ ബാങ്കോക്കിലെ ഒരു ആശുപത്രിയിൽ വച്ച് 2017 നവംബർ 16നാണ് അസുഖം ബാധിച്ചണ് മരിച്ചത്.ആചാരത്തിന്റെ ഭാഗമായി രണ്ട് മാസം കഴിഞ്ഞു ഇദ്ദേഹത്തിന്റെ അനുയായികൾ ശവക്കല്ലറ തുറന്ന് മൃതദ്ദേഹം പുറത്തെടുത്തപ്പോൾ കേടുപാടുകളൊന്നും സംഭവിക്കാത്തതിന്നാൽ അത്ഭുതപ്പെട്ടുപോയിരുന്നു .

പുറത്തടുത്ത മൃതദ്ദേഹം ബുദ്ധസന്യാസി സേവനം ചെയ്ത പള്ളിയിൽ വീണ്ടും സംസ്‌കരിച്ചിരിച്ചു . ഇതിന്റെ ഭാഗമായി അദ്ദേഹം ഉടുത്തിരുന്ന ഉടയാടകളും ഇവർ മാറ്റി ഉടുപ്പിച്ചു ദൃശ്യം ക്യാമറയിൽ പകർത്തിയപ്പോൾ ചിരിച്ചുകൊണ്ട് അനുയായികൾക്കൊപ്പം നിൽക്കുന്ന പോലെയാണ് കാണപ്പെട്ടത് .ഈ സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് നിരവധി ആളുകളാണ് അന്ന് അദ്ദേഹത്തിന്റെ മൃത സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ ഉണ്ടായിരുന്നത്.

ഏവരും തെല്ലൊരു ഞെട്ടലോടെയാണ് ഈ സംഭവത്തെ നോക്കികണ്ടിരുന്നത് .പലയിടത്തും പലരും പല അഭിപ്രായകളാണ് പറയുന്നത്. അടക്കം ചെയ്ത മണ്ണുമായി ബന്ധപ്പെട്ടും ആത്മീയത കലർത്തിയുമുള്ള നിരവധി അഭിപ്രായങ്ങൾ ഉയർന്നു വന്നിരുന്നു , ഇതിന്ന് ശേഷം വ്യത്യസ്ഥ അടികുറിപ്പുകളുമായി പല രാജ്യങ്ങളിലും പല രീതിയിലാണ് പ്രചരിക്കുന്നത് . ലുവാങ് ഫോർ പിയാൻന്റെ കുട്ടിക്കാലം മുതലുള്ള ഫോട്ടോകളും ഇന്റർനെറ്റിൽ ഇപ്പോൾ ലഭ്യമാണ്.