കണ്ണൂർ: മുസ്ലിം പേരുകളിൽ ഫേക് ഐഡി ഉണ്ടാക്കി സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെ മരണം ആഘോഷിക്കുന്നു എന്ന വ്യാജ പ്രചാരണം. കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് സ്വാദേശി ഫൈസലിന്റെ ഫെമിന കെ എന്ന എഫ്ബി അക്കൗണ്ടിലെ ഫോട്ടോ ഉപയോഗിച്ച് anas muhammad vilayil എന്ന പേരിൽ ഫേക്ക് ഐഡി ഉണ്ടാക്കിയാണ് പ്രചാരണം. സൈനിക മേധാവി ബിപിൻ റവാത്തിന്റെ മരണം ആഘോഷിക്കുന്ന ഈരാറ്റുപേട്ടക്കാരൻ ജിഹാദി എന്ന പേരിലുള്ള പ്രചാരണത്തിന്റെ കള്ളി പുറത്തായി. തീവ്ര ക്രിസ്ത്യൻ-ഹിന്ദു പ്രവർത്തകരാണ് വ്യാജപ്രചാരണത്തിന് പിന്നിലെന്നാണ് ആരോപണം.

സംഭവത്തിൽ എടക്കാട് പൊലീസ് സ്റ്റേഷനിലും കണ്ണൂർ എസ്‌പിക്കും സൈബർ സെല്ലിനും ഫൈസൽ പരാതി നൽകി. ഫേസ്‌ബുക്കിൽ നിന്നെടുത്ത ഫോട്ടോയാണ് വ്യാജ പ്രചാരണത്തിന് ഉപയോഗിച്ചത്. ഫൈസലിന്റെ മക്കളുടേതടക്കമുള്ള ചിത്രങ്ങൾ ദുരുപയോഗം ചെയ്തതായും പരാതിയിൽ പറയുന്നു.

വ്യാജപ്രചാരണം കൊടുമ്പിരി കൊണ്ടതോടെ ഫൈസലിന് നാട്ടിൽ പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ്. നാട്ടുകാർക്ക് സത്യം അറിയണമെന്നില്ലല്ലോ, ഫൈസൽ പറയുന്നു. അവർ തങ്ങളെ കാണുന്നത് കുറ്റക്കാരായാണ്. 'എന്റെ പേര് ഫൈസൽ എന്നാണ്. മകളുടെ പേരിലാണ് ഫേസ്‌ബുക്ക് അക്കൗണ്ട് എടുത്തത്. ഫെമിന കെ. എന്നതായിരുന്നു അക്കൗണ്ട്,' ഫൈസൽ പറഞ്ഞു.

ഫെമിനയുടെ അക്കൗണ്ടിൽ നിന്നെടുത്ത ചിത്രം ഉപയോഗിച്ചാണ് വ്യാജപ്രചാരണം. സൗദിയിൽ ജോലി ചെയ്യുന്ന ആളാണെന്ന് പറഞ്ഞായിരുന്നു വ്യാജപ്രചരണം നടത്തിയത്. 17 വർഷമായി നാട്ടിൽ കൂലിപ്പണി ചെയ്യുന്നയാളാണ് താനെന്ന് ഫൈസൽ പറയുന്നു. ജോലി കഴിഞ്ഞ് വീട്ടിലെത്തി ഫേസ്‌ബുക്ക് നോക്കിയപ്പോഴാണ് വ്യാജ പ്രചാരണം കണ്ടത്. ഡിസംബർ പത്തിനാണ് ഇത് ശ്രദ്ധയിൽപ്പെട്ടതെന്നും ഫൈസൽ പറഞ്ഞു.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു സന്ദേശം ഇങ്ങനെ:

Anas Muhammad Vilayil എന്ന ഈരാറ്റുപേട്ടക്കാരനായ ഈ SDPI കാരനെ അറസ്റ്റു് ചെയ്യുക. ''അള്ളാഹുവിന്റെ ശിക്ഷ തുടങ്ങി '' - Anas Muhammad SDPI Erattupeta
ഇന്ത്യൻസംയുകത സൈനീക മേധാവി ജനറൽ ബിപിൻ രാവത്തു് ഹെലികോപ്ടർ അകപടത്തിൽപ്പെട്ടു് 11 എന്നു് ഞാനിട്ട പോസ്റ്റിൽ വന്ന കമന്റു ആണു ''അള്ളാഹുവിന്റെ ശിക്ഷ തുടങ്ങി '' എന്നുള്ളതു്. ഈ പിതൃശൂന്യ രാജ്യ ദ്രോഹി ഈരാറ്റു് പേട്ടയിലെ SDPI പ്രവർത്തകനാണു്. ഇവൻ ഇപ്പോൾ സൗദിയിലെ റിയാദിൽ ആണു് ജോലി ചെയ്യുന്നതു്. അള്ളാഹു അക്‌ബർ എന്നു് ആദ്യ കമന്റിട്ടു് എനിക്കെതിരെ സൈബർ ആക്രമണം ആരംഭിച്ച ഈ ജിഹാദി ഇങ്ങനെ പറഞ്ഞു് '' അടുത്ത പത്തുവർഷം ഒന്നു് കഴിഞ്ഞോട്ടെ കേരളം ഞങ്ങളെടുക്കും. അന്നു് 'ഹലാൽ ' അല്ലാതെ ഇവിടെ ഒന്നും കാണുകയില്ല. ഹലാൽ നിന്നെയൊക്കെ തീറ്റിക്കും. '' എന്നു്.

ഇന്ത്യൻ സൈനീക മേധാവിയുടെ കോപ്റ്റർഅപകടത്തിൽപ്പെട്ടു് കത്തിയമർന്നു് എന്ന പോസ്റ്റിന്റെ അടിയിൽ ഈ രാജ്യദ്രോഹി കുറിച്ചു് ''അള്ളാഹുവിന്റെ ശിക്ഷ തുടങ്ങി '' യെന്നു . ഇവനേ അറസ്റ്റു ചെയ്തു് ഇന്ത്യയിൽ കൊണ്ടുവരാനുള്ള നീക്കങ്ങൾ Anti Terrorism Cyber Wing ആരംഭിക്കുക തന്നെ ചെയ്യും. ഇവനെപ്പോലുള്ള രാജ്യ ദ്രോഹികൾക്കുള്ള ശിക്ഷ ഇവിടുത്തെ നീതിപീഠങ്ങൾ നിശ്ചയിക്കട്ടെ. ഇവനു് ഇന്ത്യൻ പൗരത്വം ഇനി ആവശ്യമില്ല. SDPI പ്രവർത്തകനായ ഇവന്റെ വാക്കുകൾ SDPI എന്താണന്നു് രാജ്യത്തിനു് മനസ്സിലാക്കാൻ ഇടയാക്കികഴിഞ്ഞു്. ഏറെപ്പറയാൻ ഞാൻ ഉദ്ദേശിക്കുന്നില്ല . ഇതിൽ നിന്നും ഒരു് കാര്യം വ്യക്തമായികഴിഞ്ഞു് ഇന്ത്യയ്ക്കു് പുറത്തുള്ളതിനെക്കാൾ ശത്രുക്കൾ അകത്താണു് ഉള്ളതെന്നു്.

ഏതായാലും, ഫൈസലിന് ഇപ്പോൾ പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. കൂലിപ്പണി ചെയ്ത് ജീവിക്കുന്ന തന്നെ വെറുതെ വിടണമെന്നാണ് ഫൈസലിന്റെ അഭ്യർത്ഥന