കുവൈത്തിലേക്ക് കുടുംബ സന്ദർശനത്തിനും വിനോദ സഞ്ചാരത്തിനുമുള്ള വിസിറ്റ് വിസകൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.തിങ്കളാഴ്ച മുതലാണ് വിസ അനുവദിക്കുന്നത് നിർത്തിവച്ചത്. വിസാ നടപടികൾക്കായി പുതിയ മെക്കാനിസം കൊണ്ടുവരുന്നതിന് മുന്നോടിയായി, ആഭ്യന്തര മന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹിന്റെ നിർദ്ദേശപ്രകാരമാണ് പുതിയ നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി.

നിലവിൽ ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറിയുടെ പ്രത്യേക അനുമതിയോടെ നിയന്ത്രിതമായി മാത്രമേ കുടുംബ-സന്ദർശക വിസ അനുവദിച്ചിരുന്നുള്ളൂ. 500 ദീനാറിന് മുകളിൽ ശമ്പളം ഉള്ളവർക്ക് മാത്രമാണ് ഇവ നൽകിയിരുന്നത്. ഇതാണ് താൽക്കാലികമായി നിർത്തിയത്. അതേ സമയം വാണിജ്യ സന്ദർശക വിസ അനുവദിക്കുന്നത് നിർത്തിയിട്ടില്ല എന്നാണ് സൂചന.',ൃ