ന്യൂഡൽഹി: കർഷക സമരത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന വനിതാ കർഷകർക്ക് നേരെ ട്രക്ക് പാഞ്ഞുകയറി മൂന്ന് പേർ മരിച്ചു. ഹരിയാന അതിർത്തിയായ ബഹാദൂർഗഡിലാണ് ഇന്ന് പുലർച്ചെ 5: 30 നായിരുന്നു അപകടം. അപകടമുണ്ടാക്കിയ ട്രക്ക് നിർത്താതെ പോയി.

പഞ്ചാബിലെ മൻസ ജില്ലയിൽ നിന്നുളഅള അമർജീത് കൗർ, ഗുർമൈൽ കൗർ, ഹർന്ദർ കൗർ എന്നിവരാണ് മരിച്ചത്. സമരത്തിൽ പങ്കെടുത്ത ഇവർ നാട്ടിലേക്ക് മടങ്ങാനായി വാഹനം കാത്ത് ഫൂട്ട്പാത്തിൽ ഇരിക്കുന്നതിനിടെ അമിത വേഗതയിൽ എത്തിയ വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. രണ്ട് പേർ സംഭവ സ്ഥലത്ത് വെച്ചും ഒരാൾ ആശുപത്രിയിയിൽവെച്ചുമാണ് മരിച്ചത്.

അപകടം ഉണ്ടായ ഉടൻ ട്രക്ക് ഡ്രൈവർ ഓടി രക്ഷപ്പെട്ടതായും കർഷകർ പറയുന്നു. അപകടം സംബന്ധിച്ച് ചില സംശയങ്ങളുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

അടുത്തിടെയാണ് ഉത്തർപ്രദേശിലെ ലംഖിപൂരിൽ കർഷകരുടെ പ്രതിഷേധത്തിലേക്ക് കേന്ദ്രമന്ത്രിയുടെ മകന്റെ നേതൃത്വത്തിൽ കാറിടിച്ച് കയറ്റി ഒമ്പത് പേരെ കൊലപ്പെടുത്തിയത്.