കണ്ണുർ: ഔഷധിയുടെ വ്യാജമരുന്ന് ഉൽപാദനം തടയാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് തയ്യാറാവണമെന്ന് കറുവപ്പട്ട കർഷകൻ ലിയാനോർഡ് ജോൺ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.ഇന്ത്യയിലെ ഏറ്റവും വലിയ സർക്കാർ ആയുർവേദ സ്ഥാപനമാണ് ഓഷധി. 1941ൽ കൊച്ചി മഹാരാജാവാണ് സ്ഥാപിച്ചത്. ഇന്നവർ 498 ആയുർവേദ മരുന്നുകൾ 19 സംസ്ഥാനത്തെ ഗവൺമെന്റ് സ്ഥാപനങ്ങൾക്ക് ഇവർ വിതരണം ചെയ്യുന്നുണ്ട്.

കഴിഞ്ഞ വർഷം ഔഷധിയുടെ വിറ്റുവരവ് 40 കോടിയായിരുന്നു. ഇതിൽ ലാഭം മാത്രം 6.69 കോടി വരുന്നുണ്ട്. 2015ലെ സിഐ.ജി റിപ്പോർട്ടിൽ ആയുർവ്വേദ മരുന്നുകളുടെ മായം ചേർക്കുന്ന യാതൊരു ഘടകവും ഇവർ ടെസ്റ്റ് ചെയ്യാതെയാണ് കേരളത്തിലും പുറത്തും വിതരണം ചെയ്യുന്നത്. ആയുർവേദ മരുന്നുകളിൽ ചേർക്കുന്ന മെർക്കുറിയുടെ അളവ് പരിശോധിക്കുന്നതിനായി അറ്റോമിക് എബ് സോപ്ഷൻ സ്‌പെക്ടോമെട്രി ഉപയോഗിക്കണം' കീടനാശിനിയുടെ അളവ് മനസിലാക്കണമെങ്കിൽ ഗ്യാസ് സ്‌പെക്ട്രോ മാട്രി, മാസ്‌ക്‌സ്‌പെക്ട്രോ മാട്രി ഉപയോഗിക്കണം
എന്നാൽ ഇത്തരം ഉപകരണങ്ങൾ വഴി പരിശോധനയില്ലാതെയാണ് ഔഷധി ആയുർവേദ മരുന്നുകൾ ഉൽപ്പാദിപ്പിക്കുന്നത്.സിഐ.ജി റിപ്പോർട്ടിൽ ഈക്കാര്യം വ്യക്തമായി ചുണ്ടിക്കാണിക്കുന്നുണ്ട്.

ഈ റിപ്പോർട്ട് പ്രകാരം ഡ്രഗ്‌സ് കൺട്രോളർ ഇത്തരം മരുന്നുകൾ നിരോധിക്കാൻ അന്നത്തെ ആരോഗ്യ മന്ത്രിക്ക് അപേക്ഷ സമർപ്പിച്ചെങ്കിലും ഇപ്പോൾ തുടർ നടപടിയെടുക്കേണ്ടയെന്നാണ് മറുപടി പറഞ്ഞത്. ഇതു വഴി ഇന്ത്യയിലെയും കേരളത്തിലെയും പാവപ്പെട്ട ജനങ്ങൾക്ക് മാരകമായ മായം ചേർത്ത മരുന്ന് കഴിക്കേണ്ട ഗതികേടാണുള്ളതെന്ന് ലിയാനോർഡ് ജോൺ പറഞ്ഞു. ഇതു സംബന്ധിച്ച് കൊച്ചിയിലെ ലെയ്ക്ക് ഷോർ ആശുപത്രി ഒരു പ0നം തന്നെ നടത്തിയിട്ടുണ്ട്.

ആയുർവ്വേദ മരുന്നുകൾ കൂടുതലായി ഉപയോഗിക്കുന്നതാണ് കേരളത്തിൽ കിഡ്‌നി - ലിവർ - കാൻസർ രോഗികൾ കൂടാൻ കാരണമെന്നാണ് ഇവരുടെ റിപ്പോർട്ടിലുള്ളത്. കറുവ പട്ടയ്ക്കു പകരം വിദേശ നിർമ്മിത കാസിയ ഉപയോഗിക്കുന്നതാണ് കേരളത്തിൽ മാരക രോഗങ്ങൾ വർധിക്കുന്നതെന്ന് വ്യക്തമായിട്ടും സർക്കാരും ആരോഗ്യമന്ത്രിയും ഈ വിഷയത്തിൽ ഒളിച്ചുകളിക്കുകയാണെന്നന്ന് ലിയോനാർഡ് ജോൺ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.