ശ്രീനഗർ: നബിദിനത്തിൽ ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയെ ശ്രീനഗറിലെ ഹസ്രത്ബാലിൽ പ്രാർത്ഥന നടത്താൻ അനുവദിക്കാതെ വീട്ടിൽ തടഞ്ഞതായി നാഷണൽ കോൺഫറൻസ്. ആരാധന നടത്തുന്നതിനുള്ള മൗലികാവകാശത്തെ ലംഘിച്ചതിൽ അപലപിക്കുന്നതായും നാഷണൽ കോൺഫറൻസ് ട്വിറ്ററിൽ വ്യക്തമാക്കി.

''ജമ്മുകശ്മീർ ഭരണകൂടം പാർട്ടി അധ്യക്ഷൻ ഡോ. ഫാറൂഖ് അബ്ദുല്ലയുടെ വസതി ബന്ധിക്കുകയും ദർഗ ഹസ്രത്ബാലിൽ പ്രാർത്ഥന നടത്തുന്നതിൽ നിന്ന് അദ്ദേഹത്തെ തടയുകയും ചെയ്തിരിക്കുന്നു. പ്രത്യേകിച്ച്? നബിദിനത്തിന്റെ പുണ്യവേളയിൽ ആരാധന നടത്താനുള്ള മൗലികാവകാശത്തിന്മേലുള്ള ഈ കടന്നുകയറ്റത്തെ ജമ്മുകശ്മീർ നാഷണൽ കോൺഫറൻസ്? അപലപിക്കുന്നു.''- പാർട്ടി ട്വീറ്റ് ചെയ്തു.

ഫാറൂഖ് അബ്ദുല്ലയെ ആരാധനയിൽ നിന്ന് വിലക്കിയ നടപടിക്കെതിരെ പി.ഡി.പി നേതാവ് മെഹബൂബ മുഫ്തിയും രംഗത്തു വന്നു.'ഫാറൂഖ് സാഹിബിനെ നബിദിനത്തിൽ ഹസ്രത്ബാലിൽ പ്രാർത്ഥന നടത്തുന്നത് നിന്ന് തടഞ്ഞ സംഭവം ഇന്ത്യൻ സർക്കാറിന്റെ ആഴത്തിലുള്ള അനാസ്ഥയെയും ജമ്മുകശ്മീരോടുള്ള അവരുടെ ഇരുമ്പ് മുഷ്ടി സമീപനത്തെയും തുറന്നുകാട്ടുന്നതാണ്?. ഇത് ഞങ്ങളുടെ അവകാശങ്ങളുടെ കടുത്ത ലംഘനവും അ?േ?ങ്ങയറ്റം അപലപനീയവുമാണ്.'' -മെഹബൂബ മുഫ്തി ട്വീറ്ററിൽ കുറിച്ചു.