തൃശ്ശൂർ: മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. തൃശ്ശൂർ പുറ്റേക്കരയിലാണ് സംഭവം. പുറ്റേക്കര ചിറ്റിലപ്പള്ളി വീട്ടിൽ തോമസ്(65) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ മകൻ ഷിജൻ പൊലീസ് കസ്റ്റഡിയിലാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു ദാരുണമായ കൊലപാതകം. സംഭവത്തിന് ശേഷം ഷിജൻ പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നൽകുന്നവിവരം.