സംസ്ഥാന സർക്കാർ തൊഴിലവസരങ്ങളെ കുറിച്ച് വാതോരാതെ സംസാരിക്കുന്നത് പതിവാണ്. കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് കോളജുകളിൽ ഇരുന്നുറോളം പുതിയ കോഴ്സുകൾ അനുവദിച്ച് ഉത്തരവിറങ്ങിയത്. ന്യൂ ജനറേഷൻ കോഴ്സുകൾ എന്ന പേരിൽ സംസ്ഥാനത്തെ സർക്കാർ കോളജുകളിൽ അനുവദിച്ചവയിൽ ബഹുഭൂരിപക്ഷവും പഴയ കോഴ്സുകൾ തന്നെയാണെന്ന് ചൂണ്ടിക്കാട്ടുകയാണ് പി.എസ്.സി റാങ്ക് പട്ടികയിൽ രണ്ടാം റാങ്ക് നേടിയ രജിത എന്ന യുവതി. ന്യൂ ജനറേഷൻ കോഴ്സായ ബയോകെമിസ്ട്രിയിൽ നെറ്റും ജെആർഎഫും പിഎച്ച്.ഡിയും പി.എസ്.സി പട്ടികയിൽ രണ്ടാം റാങ്കും ഉണ്ടായിട്ടും ജോലിക്ക് അവസരമില്ലെന്ന് രജിത തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.

8 വർഷം കാത്തിരുന്ന psc പരീക്ഷയിൽ കുത്തിയിരുന്ന് പഠിച്ചു രണ്ടാം റാങ്ക് നേടി. ആകെയുണ്ടായിരുന്ന മൂന്നു പോസ്റ്റിൽ ഒന്ന് ബ്ലൈൻഡ് റിസർവേഷൻ, മറ്റൊന്ന് എസ്.സി റിസർവേഷൻ, മൂന്നാമത്തേത് ജനറൽ. ലിസ്റ്റിൽ ബ്ലൈൻഡ് ഉണ്ടായിരുന്നിട്ടും ജോലി വേണ്ടാത്തതുകൊണ്ട് എന്നോ വരാൻ പോകുന്ന ബ്ലൈൻഡിനായി പോസ്റ്റ് കരുതി വച്ചിരിക്കുന്നു. ആകെ ഉണ്ടായിരുന്ന പ്രതീക്ഷ സർക്കാർ പ്രഖ്യാപിക്കാൻ പോകുന്ന ന്യൂ ജനറേഷൻ കോഴ്സിൽ ആയിരുന്നു. പക്ഷെ സർക്കാരിന്റെ ലിസ്റ്റിൽ new generation course പൊളിറ്റിക്‌സും ഇംഗ്ലീഷും ഇക്കണോമിക്സും ഒക്കെ മാത്രമായപ്പോൾ ഞങ്ങളെപോലെയുള്ളവർക് അവസാന പ്രതീക്ഷയും നഷ്ടപ്പെട്ടു- രജിത കുറിക്കുന്നു.

രജിതയുടെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ..

വലിയ ആഘോഷമായി ആണ് ബി.എസ്.സിക്ക് ചേർന്നത്. അന്നത്തെ ന്യൂ ജനറേഷൻ കോഴ്സ് ആയിരുന്നു ബയോകെമിസ്ട്രി, മൈക്രോബയോളജി, ബിയോടെക്നോളജി എന്നിവ. പഠിച്ചിറങ്ങിയാൽ ഉടനെ ജോലി കിട്ടും എന്ന് സ്വപ്നം കണ്ട് നടന്ന കാലം. കുത്തിയിരുന്ന് പഠിച്ചു msc biochemistry യ്ക്ക് കാര്യവട്ടത്ത് തന്നെ ചേർന്നു. ഗവണ്മന്റ് കോളേജിൽ ടീച്ചർ ആകണമെന്നായിരുന്നു വലിയ മോഹം. പ്ലസ് ടു വിനു പഠിപ്പിച്ച ശശി സാറിൽ നിന്ന് കിട്ടിയ നെറ്റ് എന്ന വലിയ സ്വപ്നത്തിനായി ഉറക്കമില്ലാതെ ഇരുന്ന് പഠിച്ചു. Msc കഴിഞ്ഞ് തൊട്ടടുത്ത വർഷം NET with JRF പാസ്സായി. പിന്നീട് 5 വർഷം കൊണ്ട് phd എന്ന സ്വപ്നവും പൂർത്തിയാക്കി. 3 വർഷത്തോളം ടീച്ചിങ് എക്സ്പീരിയൻസും നേടി.

8 വർഷം കാത്തിരുന്ന psc പരീക്ഷയിൽ കുത്തിയിരുന്ന് പഠിച്ചു രണ്ടാം റാങ്ക് നേടി. ആകെയുണ്ടായിരുന്ന മൂന്നു പോസ്റ്റിൽ ഒന്ന് ബ്ലൈൻഡ് റിസർവേഷൻ, മറ്റൊന്ന് എസ്.സി റിസർവേഷൻ, മൂന്നാമത്തേത് ജനറൽ. ലിസ്റ്റിൽ ബ്ലൈൻഡ് ഉണ്ടായിരുന്നിട്ടും ജോലി വേണ്ടാത്തതുകൊണ്ട് എന്നോ വരാൻ പോകുന്ന ബ്ലൈൻഡിനായി പോസ്റ്റ് കരുതി വച്ചിരിക്കുന്നു. ആകെ ഉണ്ടായിരുന്ന പ്രതീക്ഷ സർക്കാർ പ്രഖ്യാപിക്കാൻ പോകുന്ന ന്യൂ ജനറേഷൻ കോഴ്സിൽ ആയിരുന്നു. പക്ഷെ സർക്കാരിന്റെ ലിസ്റ്റിൽ new generation course പൊളിറ്റിക്‌സും ഇംഗ്ലീഷും ഇക്കണോമിക്സും ഒക്കെ മാത്രമായപ്പോൾ ഞങ്ങളെപോലെയുള്ളവർക് അവസാന പ്രതീക്ഷയും നഷ്ടപ്പെട്ടു.

കേരളത്തിലെ 47 സർക്കാർ കോളജുകളിൽ അനുവദിച്ച 49 കോഴ്സുകളിൽ നാലിടത്ത് പൊളിറ്റിക്സ്, ഇം​ഗ്ലീഷ് കോഴ്സ് അനുവദിച്ചത് ആറിടത്ത്. മലയാളവും വേൾഡ് ​ഹിസ്റ്ററിയും ഇക്കണോമിക്സും മാത്തമാറ്റിക്സും എംകോമും വരെ സർക്കാർ കോളജിലെ ന്യൂ ജനറേഷൻ. വിദേശ സർവകലാശാലകളിൽ പോയി പഠിക്കേണ്ട കോഴ്സുകൾ എന്ന് ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് ഇതിൽ ഏത് കോഴ്സുകളാണെന്ന് മനസ്സിലാകുന്നില്ല. സർക്കാർ കോളജുകളിൽ ആവശ്യപ്പെട്ടിട്ടും ബയോകെമിസ്ട്രിയും മൈക്രോബയോളജിയും ബയോടെക്നോളജിയും ഒന്നും ന്യൂജെൻ കോഴ്സിൽ ഇടംപിടിച്ചില്ല.

കേരള യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള മൂന്ന് കോളേജുകളിൽ ഏറ്റവും വലിയ ന്യൂ ജനറേഷൻ കോഴ്സ് ആയ പൊളിറ്റിക്സ് മാത്രം. എന്തുനല്ല നീതിബോധം

 

വലിയ ആഘോഷമായി ആണ് ബയോകെമിസ്ട്രി ബി.എസ്.സിക്ക് ചേർന്നത്. അന്നത്തെ ന്യൂ ജനറേഷൻ കോഴ്സ് ആയിരുന്നു ബയോകെമിസ്ട്രി,...

ഇനിപ്പറയുന്നതിൽ Rejitha Sreekumar പോസ്‌റ്റുചെയ്‌തത് 2020, നവംബർ 6, വെള്ളിയാഴ്‌ച