സോഷ്യൽ മീഡിയകളിൽ ഏറ്റവും കുടുതൽ പേർ കാണുകയും ഷെയർ ചെയ്യുകയും ചെയ്യുന്ന വീഡിയോകളിൽ ഒന്നാണ് പുച്ചകളുടെത്. പലതരം കുസൃതികളും തമാശകളുമൊക്കെയായി സോഷ്യൽ മീഡിയയുടെ താരം തന്നെയാണ് അവർ.ഇപ്പോഴിത ഒരു പുച്ചയുടെ മാസ് പ്രകടനമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്്.തന്നെ കൊത്താൻ വന്ന പാമ്പിനെ വിരട്ടുന്ന പുച്ചയാണ് താരം.

ആക്രമിക്കാനെത്തിയ മൂർഖനെ സധൈര്യം നേരിടുന്ന പൂച്ച. പൂച്ചയുടെ സമീപത്തേക്ക് ഇഴഞ്ഞെത്തിയ മൂർഖൻ പാമ്പിനെ ലാഘവത്തോടെയാണ് പൂച്ച നേരിട്ടത്. പത്തിവിരിച്ചു നിന്ന മൂർഖന്റെ തല ലക്ഷ്യമാക്കി കൈകൊണ്ട് ആഞ്ഞടിച്ചു. വാശിയോടെ വീണ്ടും കൊത്താൻ വന്ന മൂർഖനെ വീണ്ടും അതേ രീതിയിൽ തന്നെ പൂച്ച തിരിച്ചാക്രമിക്കുകയായിരുന്നു.

രണ്ടുതവണ പൂച്ചയെ കൊത്താനായി മൂർഖൻ ശ്രമിക്കുന്നത് ദൃശ്യത്തിൽ വ്യക്തമായി കാണാം. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഭയപ്പെടുത്തുന്ന ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. പൂച്ചയുടെ പ്രത്യാക്രമണത്തിൽ ഭയന്ന പാമ്പ് അധികം സമയം പാഴാക്കാതെ അവിടെനിന്നു ഇഴഞ്ഞു നീങ്ങുകയും ചെയ്തു. സംഭവം നടന്നത് എവിടെയാണെന്നത് വ്യക്തമല്ല.