ടാറ്റാ ടിയാഗോയുടെ ഇലക്ട്രിക് കാർ എത്തി. ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് വാഹനമെന്ന ഖ്യാതിയുമായി ടിയാഗോയുടെ ഇലക്ട്രിക് മോഡൽ വിപണിയിലെത്തുന്നത്. 8.49 ലക്ഷമാണ് ടിയാഗോ ഇവിയുടെ അടിസ്ഥാന മോഡലിന്റെ വില. 11.79 ലക്ഷമാണ് ഉയർന്ന വകഭേദത്തിന്റെ വില.

ഏഴ് വിവിധ മോഡലുകളിലാണ് വാഹനം ലഭ്യമാകുന്നത്. 8.49 ലക്ഷത്തിൽ തുടങ്ങി 11.79 ലക്ഷം വരെയാണ് വിവിധ മോഡലുകളുടെ വില. രണ്ട് ഡ്രൈവ് മോഡുകളും വാഹനത്തിലുണ്ട്. പൂജ്യത്തിൽ നിന്ന് 60 കിലോമീറ്റർ വേഗത്തിൽ എത്താൻ 5.7 സെക്കൻഡ് മാത്രം മതി. 24സണ ലിഥിയം അയൺ ബാറ്ററിയാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഡിസി ഫാസ്റ്റ് ചാർജിങ് ഉപയോഗിച്ച് 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ വെറും 57 മിനിറ്റ് മാത്രം മതി. ബാറ്ററിക്കും മോട്ടറിനും ടാറ്റ 8 വർഷം അല്ലെങ്കിൽ 1.6 ലക്ഷം കിലോമീറ്ററാണ് വാറണ്ടി നൽകുന്നത്.

19.2 kWH, 24 kWH എന്നിങ്ങനെ രണ്ടു ബാറ്ററി പാക്ക് ഓപ്ഷനുകളിൽ വാഹനം ലഭ്യമാണ്. 24kWH ബാറ്ററി ഉപയോഗിക്കുന്ന മോഡലിന് 315 കിലോമീറ്റർ റേഞ്ചും 19.2 kWH ബാറ്ററി ഉപയോഗിക്കുന്ന മോഡലിന് 250 കിലോമീറ്റർ റേഞ്ചുമാണ് കമ്പനി അവകാശപ്പെടുന്നത്. 3.3 സണ എസി, 7.2 കെവിഎസി എന്നിങ്ങനെ രണ്ടു ചാർജിങ് ഓപ്ഷനുകളും വാഹനത്തിനുണ്ട്. 19.2 kW ബാറ്ററി പാക്ക് വാഹനത്തിന് 3.3 കെവിഎസി ചാർജിങ് ഓപ്ഷൻ മാത്രമേ ലഭിക്കൂ.

ടാറ്റയുടെ സിപ്രോൺ ടെക്‌നോളജിയാണ് ടിയാഗോയുടെയും അടിസ്ഥാനം.8 സ്പീക്കർ ഹർമൻ സൗണ്ട് സിസ്റ്റം റെയിൻ സെൻസറിങ് വൈപ്പർ കണക്ടഡ് കാർ ടെക്‌നോളജി എന്നിവ വാഹനത്തിൽ ഉണ്ട്. ആദ്യം ബുക്ക് ചെയ്യുന്ന 10,000 പേർക്ക് പേർക്ക് ആയിരിക്കും ഈ വിലയ്ക്ക് വാഹനം ലഭിക്കുക. 2000 വാഹനങ്ങൾ നിലവിലെ ടാറ്റ ഇലക്ട്രിക് കാറുകളുടെ ഉപഭോക്താക്കൾക്കായി കമ്പനി മാറ്റിവെച്ചിട്ടുണ്ട്. ഒക്ടോബർ 10 മുതൽ വാഹനം ബുക്ക് ചെയ്ത് തുടങ്ങാം. 2023 ജനുവരി മുതൽ വാഹനം ലഭ്യമായി തുടങ്ങും.