ദുബൈ: മലയാള ചലച്ചിത്ര നിർമ്മാതാവ് എറണാകുളം മട്ടാഞ്ചേരി കൊമ്പറമുക്ക് നജീബ് ദുബൈയിൽ നിര്യാതനായി. 49 വയസ്സായിരുന്നു.ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മലയാള സിനിമയ്ക്ക് ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച ബാബു-നജീബ് കൂട്ടുകെട്ടിൽ ഒരാളാണ്.

മലപ്പുറം ഹാജി മഹാനായ ജോജി, സുന്ദരി നീയും സുന്ദരൻ ഞാനും, പടനായകൻ, മേലെവാര്യത്തെ മാലാഖ കുട്ടികൾ തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചു. അരയന്നങ്ങളുടെ വീട്, വജ്രം എന്നീ സിനിമകളുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്നു.വർഷങ്ങളായി ദുബൈയിൽ ആയിരുന്നു.

പിതാവ്: ഹംസ. മാതാവ്: ജമീല. ഭാര്യ: ഷാനി നജീബ്. മക്കൾ: സ്‌നേഹ, നടാഷ. വെള്ളിയാഴ്ച യു.എ.ഇയിൽ ഖബറടക്കുമെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.