കൊച്ചി: കോവിഡ് പോലുള്ള സാഹചര്യങ്ങളിൽ മലയാളം സിനിമ എങ്ങനെ വിപപണിയെ നയിക്കണമെന്ന തീരുമാനിച്ചത് ഒടിടി റിലീസുകളായിരുന്നു. ഇക്കൂട്ടത്തിൽ ആദ്യം തന്നെ വിജയിച്ചത് ഫഹദ് ഫാസിൽ പുറത്തിറക്കിയ സി യു സൂൺ ആയിരുന്നു. ഈ സിനിമ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ വിജയിച്ചതാടോ പരീക്ഷണങ്ങളുമായി കൂടുതൽ പേർ രംഗത്തുവന്നു. ഇപ്പോൾ മലയാള സിനിമയിൽ ഓൺലൈൻ റിലീസുകൾ കൂടി വരികയാണ്. മോഹൻലാൽ ചിത്രമായ ദൃശ്യം രണ്ടും ഓൺലൈനിൽ റിലീസ് ചെയ്തു വിജയിച്ചു.

ഫഹദ് ഫാസിൽ ആകട്ടെ കൂടുതൽ സിനിമകളുമായി ഒടിടികളുടെ താരമാകുകയാണ്. ഈ സാഹചര്യത്തിൽ ഫഹദിനെ വിലക്കു ഭീഷണിയുമായി തീയറ്റർ സംഘടനയായ ഫിയോക്ക് രംഗത്തുവന്നു. തുടർച്ചയെയായി ഫഹദ് ഫാസിൽ ചിത്രങ്ങൾ ഒടിടിയിലൂടെ റിലീസ് ചെയ്യുന്ന സാഹചര്യത്തിലാണ് ഫിയോക്കിന്റെ മുന്നറിയിപ്പ്. ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ദൃശ്യം 2 തിയേറ്ററുകളിൽ പ്രദർശിപ്പിക്കേണ്ട എന്നും സമിതി തീരുമാനിച്ചു.

ഒടിടി റിലീസുകളോട് സഹകരിച്ചാൽ ഫഹദ് ചിത്രങ്ങൾ തിയേറ്റർ കാണുകയില്ലെന്ന് ഫിയോക്ക് സമിതി അറിയിച്ചിരിക്കുന്നത്. ഇനി ഒടിടി റിലീസ് ചെയ്താൽ മാലിക്ക് ഉൾപ്പടെയുള്ള സിനിമകളുടെ പ്രദർശനത്തിന് വലിയ രീതിയിലുള്ള തടസങ്ങൾ നേരിടുമെന്ന് മുന്നറിയിപ്പ് നൽകി. പുതിയ ഫിയോക്ക് സമിതിയുടെ ആദ്യ യോഗത്തിന് ശേഷമാണ് തീരുമാനം ഉണ്ടായത്.

ഫഹദ് ഫാസിലുമൊത്ത് നടൻ ദിലീപും സംവിധായകൻ ബിഉണ്ണികൃഷ്ണനും ഫോണിലൂടെ സംസാരിച്ചിരുന്നു. സംഘടനയുടെ തീരുമാനം അറിയിക്കുകയും ഒരു നിലപാടിൽ എത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഒടിടി ചത്രങ്ങൾ മാത്രമായി അഭിനയിക്കുകയില്ല എന്ന് ഫഹദ് ഉറപ്പ് നൽകില്ല എന്ന് ഫഹദ് ഉറപ്പ് നൽകിയെന്നുമാണ് പുറത്തു വരുന്ന വിവരങ്ങൾ.

കഴിഞ്ഞ ദിവസങ്ങളിലായി ഇരുൾ, ജോജി എന്നീ ചിത്രങ്ങൾ നെറ്റ്ഫ്‌ളിക്‌സ്, ആമസോൺ പ്രൈം എന്നീ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ റിലീസ് ചെയ്തിരുന്നു. ഇരുളിന് സമ്മിശ്ര അഭിപ്രായം ലഭിച്ചപ്പോൾ ജോജിക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ജോജി തീയറ്ററിൽ മികച്ച വിജയം നേടുന്നതാണ് തീയറ്റർ സംഘടനകളെ പ്രകോപിപ്പിച്ചിരിക്കുന്നതും.