കോട്ടയം: പാലാ കിടങ്ങൂരിൽ സൂപ്പർ മാർക്കറ്റിന് തീപിടിച്ചു. വെളുപ്പിന് 1.15 ഓടെയാണ് കിടങ്ങൂർ സിഗ്‌നൽ ജംഗ്ഷന് സമീപമുള കിടങ്ങൂർ ഹൈപ്പർ മാർക്കറ്റ് എന്ന സൂപ്പർ മാർക്കറ്റിൽ തീ പിടുത്തമുണ്ടായത്.

സ്ഥാപനത്തിൽ നിന്നും പുക ഉയരുന്നത് കണ്ടത് കിടങ്ങൂർ എസ്‌ഐയാണ്. ഉടൻ തന്നെ വൈദ്യുതി അധികൃതരെ വിവരം അറിയിച്ച് വൈദ്യുതി ബന്ധം വേർപെടുത്തി. കെട്ടിടത്തിന് മുകളിൽ താമസിച്ചിരുന്നവരെ പൊലീസ് രക്ഷപെടുത്തി. ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. 90 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.