കണ്ണുർ: കണ്ണൂർ നഗരത്തെ നടുക്കി താണെയിൽ വൻ തീപ്പിടിത്തം. കണ്ണൂർ - തലശേരി ദേശീയപാതയിലെ താണയിലാണ് വൻ തീപിടിത്തമുണ്ടായത്. ഞായറാഴ്‌ച്ച വൈകുന്നേരമുണ്ടായ തീപ്പിടിത്തത്തിൽ ബാരല്ല കിച്ചൺ എന്ന സ്ഥാപനത്തിനാണ് തീ പിടിച്ചത്. ഹോം അപ്‌ളെയിൻസ് കടയാണിത്.

തീപടർന്നതിനെ തുടർന്ന് രണ്ടാംനിലയിൽ പ്രവർത്തിക്കുന്ന കടപുർണമായും കത്തിനശിച്ചു.കണ്ണുരിൽ നിന്നെത്തിയ ഫയർഫോഴ്‌സ് മണിക്കുറുകളുടെ ശ്രമഫലമായാണ് തീയണച്ചത്..താണസ് പെഷ്യാലിറ്റി ആശുപത്രിക്ക് മുൻവശം പ്രവർത്തിക്കുന്ന സ്ഥാപനമാണിത്.



നേരത്തെ ഒന്നാം നിലയിൽ ടി.വി എസ് ഷോറും പ്രവർത്തിച്ചിരുന്നുവെങ്കിലും ഇവിടെ നിന്നും മാറ്റുകയായിരുന്നു. ഷോർട്ട് സർക്യുട്ടാണ് അഗ്‌നിബാധയ്ക്കു കാരണമെന്നാണ് ഫയർഫോഴ്‌സിന്റെ പ്രാഥമിക നിഗമനം.

ലക്ഷങ്ങളുടെ ഉപകരണങ്ങൾ കത്തിനശിച്ചതായാണ് പ്രാഥമിക വിവരം.തീപടർന്നതിനെ തുടർന്ന് തലശേരി - കണ്ണുർ ദേശീയപാതയിൽ മണിക്കുറുകളോളം ഗതാഗതം മുടങ്ങി. കിച്ചൺ കബേർഡുകൾ മറ്റു ഇന്റീരിയർ സ്ഥാപനങ്ങൾ എന്നിവ കത്തിയമർന്നു. ഈ ബിൽഡിങ്ങിന്റെ അടിയിൽ എ.ടി.എം കൗണ്ടർ, ഹോം അപ്‌ളെയിൽസ്, ടൈൽസ് കട ഉൾ