കണ്ണൂർ: കണ്ണോത്തുംചാലിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് ഫാൻസി സാധനങ്ങൾ കയറ്റിവരികയായിരുന്ന കർണാടക രജിസ്‌ട്രേഷൻ ലോറിക്കാണ് തീപിടിച്ചത്. പുലർച്ചെ 2.30 ഓടെയായിരുന്നു സംഭവം.

സംഭവത്തിൽ ആളപായമുണ്ടായിട്ടില്ല.കണ്ണൂരിൽ നിന്നുള്ള അഗ്‌നിരക്ഷാസേനയും പൊലീസുമെത്തിയാണ് തീയണച്ചത്.

ഓടികൊണ്ടിരുന്ന ലോറിയുടെ മുൻഭാഗത്ത് നിന്ന് തീ പടരുകയായിരുന്നു. ഉടൻ വാഹനം നിർത്തി ഡ്രൈവർ പുറത്തേക്ക് ചാടി. ലോറി ഭാഗികമായും സാധനങ്ങൾ പൂർണമായും നശിച്ചു.