ന്യൂഡൽഹി: ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ചു. ഡൽഹി-ഡെറാഡൂൺ ശതാബ്ദി എക്സ്പ്രസിന്റെ സി ഫോർ കോച്ചിനാണ് തീപിടിച്ചത്. ഷോർട് സർക്യൂട്ടാണ് അപകടത്തിന് കാരണം.ഉത്തരാഖണ്ഡിലെ കൻസ്രോയിൽ വച്ചാണ് അപകടം നടന്നത്.

ശനിയാഴ്ച ഉച്ചയോടെ കാൻസ്രോ റെയിൽവേ സ്റ്റേഷന് സമീപത്തുവച്ചാണ് ട്രെയിനിലെ സി 4 കംപാർട്ട്മെന്റിൽ നിന്ന് തീ ഉയർന്നത്. ഉടൻതന്നെ തീപടർന്ന ബോഗിയിലെ മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. യാത്രക്കാരിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നും ഉത്തരാഖണ്ഡ് ഡി.ജി.പി അശോക് കുമാർ പറഞ്ഞു.

തീപ്പിടിത്തമുണ്ടായ കോച്ച് വേർപെടുത്തി അതിലെ യാത്രക്കാരെ മറ്റു കമ്പാർട്ട്മെന്റുകളിലേക്ക് മാറ്റിയശേഷം ശതാബ്ദി എക്സ്പ്രസ് യാത്ര തുടർന്നു.