ന്യൂഡൽഹി: നോയ്ഡയിലെ സെക്ടർ 63ന് സമീപം ബഹ് ലോൽപുർ ചേരിയിലുണ്ടായ തീപ്പിടിത്തത്തിൽ മൂന്നുവയസ്സുള്ള രണ്ടു കുട്ടികൾ മരിച്ചു. നൂറ്റമ്പതോളം കുടിലുകൾ കത്തിനശിച്ചു. തീപ്പിടിത്തത്തിനുള്ള കാരണമെന്തെന്ന് വ്യക്തമായിട്ടില്ല.

സംഭവ സ്ഥലത്തെത്തിയ പൊലീസും അഗ്‌നിശമനസേനാ പ്രവർത്തകരും ചേർന്ന് തീ അണച്ചു. പ്രദേശത്ത് കനത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ നിരവധി പേരാണ് ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.