കാഞ്ഞങ്ങാട്: വെള്ളൂട സോളാർ പാർക്കിൽ തീപിടിത്തം. നിർമ്മാണത്തിനായി കൊണ്ടുവന്ന അലുമിനിയം പവർ കേബിളുകൾക്കാണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് നിഗമനം.

ഫയർഫോഴ്‌സെത്തി മൂന്ന് മണിക്കൂറോളമായി തീയണക്കാൻ ശ്രമം തുടരുകയാണ്. ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.