മസ്‌കറ്റ്: ഒമാനിൽ മുഹറം ഒന്നിന് പൊതുഅവധി. സർക്കാർ, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് മുഹറം ഒന്നിന് അവധി ആയിരിക്കുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.

മാസപ്പിറവി ദൃശ്യമാകുന്നത് അനുസരിച്ച് അവധി പ്രഖ്യാപിക്കും. ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരികിന് തൊഴിൽ മന്ത്രാലയം ഹിജ്റ പുതുവർഷാശംസകൾ നേർന്നു.