കോതമംഗലം: നാട്യകലയിൽ മികച്ച നേട്ടം സ്വന്തമായ നെല്ലിക്കുഴി കുറ്റിലഞ്ഞി പാറച്ചാലിൽ ഷാജി-ഷിബി ദമ്പതികളുടെ മൂത്ത മകൾ ശ്രീലക്ഷ്മി ഷാജിയെ തേടി അഭിനന്ദനപ്രവാഹം. കാലടി ശ്രീശങ്കര സർവ്വകലാശാല ഭരനാട്യം ഒന്നാംറാങ്ക് ശ്രീലക്ഷ്മിക്ക് ലഭിച്ചിരുന്നു.രണ്ട് ദിവസം മുമ്പാണ് സർവ്വകലാശാല പരീക്ഷഫലം പുറത്തുവിട്ടത്.

കോവിഡ് വ്യാപനത്തെത്തുടർന്ന് കലാപരിപാടികൾ കൊണ്ട് ജീവിച്ചിരുന്നവരുടെ ഉപജീവനം മാർഗ്ഗം തന്നെ നഷ്ടമായിരിക്കുകയാണ്.താൻ മറ്റെന്തിനേക്കാളും സ്നേഹിക്കുന്നത് നൃത്തത്തെയാണ്. വേദികളിലാണ് കഴിവുകൾ തെളിക്കപ്പെടുന്നത്. കോവിഡ് മൂലം താനുൾപ്പെടെയുള്ള കലാരംഗത്തെ പ്രവർത്തകരുടെ പ്രതിഭ പുറത്തെടുക്കാൻ മാർഗ്ഗമില്ല. നേട്ടം വ്യക്തിപരമായി സന്തോഷത്തിന് വക നൽകുന്നുണ്ട്. പക്ഷേ സഹജീവികളെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ വേദന മാത്രം. റാങ്കുനേട്ടത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഇതായിരുന്നു ശ്രീലക്ഷമിയുടെ പ്രതികരണം.

വലിയ പ്രതീക്ഷകളോടെയാണ് മിക്കവരും സ്വന്തം കഴിവുകളെ പരിപോഷിപ്പിക്കുന്നത്. നന്നായി കഷ്ടപ്പെട്ടിട്ടും പണം മുടക്കിയും മറ്റുമാണ് പലരും തങ്ങളുടെ ഇഷ്ടമേഖലയിൽ നേട്ടങ്ങൾ സ്വന്തമാക്കുന്നത്. ഇത്തരത്തിൽ സ്വന്തമാക്കുന്ന അറിവും അനുഭവവും പങ്കിടാൻ അവസരമില്ലാത്തത് ഏറെ വേദനാജനകമാണ്, ശ്രീലക്ഷ്മി പറഞ്ഞു.

കോവിഡ് കാലത്തിന്റെ ആരംഭത്തോടെയാണ് ഇത്തരം സങ്കടാവസ്ഥയുണ്ടായിട്ടുള്ളത്. താനടക്കം കലാപ്രവർത്തനങ്ങളെ സ്നേഹി്ക്കുന്നവരും വിവിധ കലാരൂപങ്ങൾ അവതരിപ്പിച്ച് ഉപജീവനത്തിനായി വക തേടിയിരുന്നവരും ഇതുമൂലം ഗുരുതരമായ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. ഇത് പരിഹരി്ക്കാൻ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും അയന്തിര ഇടപെടൽ ആവശ്യമാണ്, ശ്രീലക്ഷമി കൂട്ടിച്ചേർത്തു.

നിരവധി പ്രശസ്തർക്കൊപ്പം വേദി പങ്കിടുന്നതിനും അവരുടെ മുമ്പിൽ നൃത്തം അവതരിപ്പിക്കുന്നതിനും അവസരം ലഭിച്ചത് ഈ ജന്മത്തിലെ പുണ്യമായിട്ടാണ് കരുതുന്നത്. കഴിഞ്ഞ ദിവസം റാങ്കുവിവരം പുറത്തുവന്നതുമുതൽ ഗുരുക്കന്മാരും അടുപ്പക്കാരും അഭ്യുദയകാംക്ഷികളുമെല്ലാം വിളിച്ച് അഭിനന്ദനമറിക്കുന്നുണ്ട്. ഡോ. ധനഞ്ജയൻ, ശാന്ത ധനഞ്ജയൻ, ഡോ,പത്മസുബ്രഹ്മണ്യം, ഡോ.ജാനകി രംഗരാജൻ തുടങ്ങി നൃത്തരംഗത്തെ അതുല്യപ്രതിഭകളാണ് പ്രചോദനം.

ഈ രംഗത്ത് നേട്ടങ്ങൾ സ്വന്തമാക്കുന്നതിനായി കഴിവിന്റെ പരാമവധി പരിശ്രമിക്കും, ശ്രീലക്ഷമി പറഞ്ഞു. മകൾക്ക് താൽപര്യമുണ്ടെന്ന് മനസ്സിലാക്കി, മാതാപിതാക്കൾ ശ്രീലക്ഷ്മിക്ക് നൃത്തപഠനത്തിന് അവസരമൊരുക്കുകയായിരുന്നു. മൂന്നരവയസുമുതൽ നൃത്തം അഭ്യസിക്കുന്നുണ്ട്. ഷീല വിജയൻ ആയിരുന്നു ശാസ്ത്രീയ നൃത്തത്തിലെ ആദ്യഗുരു. രാധിക ബെന്നി, കലാമണ്ഡലം വസന്ത, കലാക്ഷേത്ര സമുമിത്, ആർ എൽ വി സിന്ധു, വീനീഷ് തുടങ്ങിയവരുടെ കീഴിലും നൃത്തം അഭ്യസിച്ചിട്ടുണ്ട്.

സ്്കൂൾ പഠനകാലത്ത് മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതിന് തന്നെക്കാൾ താൽപര്യം പ്രകടിപ്പിച്ചിരുന്നത് അദ്ധ്യാപകർ ആയിരുന്നെന്നും ഇതാണ് പിൽകാലത്ത് സങ്കോചമോ ഭയപ്പാടോ ഇല്ലാതെ,ആത്മവിശ്വാസത്തോടെ വേദികളിൽ നൃത്തമാടാൻ സഹായകമായതെന്നും ശ്രീലക്ഷമി പറയുന്നു.മോഹിനിയാട്ടം അദ്ധ്യാപകരായ ഡോക്ടർ ദിവ്യനെടുങ്ങാടി, ർ എൽ വി രാമകൃഷ്ണൻ, എൽ വി ഐഷ എന്നിവരുടെ ശിക്ഷണത്തിലും ശ്രീലക്ഷമി പരിശീലനം നേടിയിട്ടുണ്ട്.

ഇതിനകം നിരവധി ടെലിവിഷൻ ഷോകളിലും ഒട്ടനവധി വേദികളിലും ശ്രീലക്ഷമി നൃത്തം അവതരിപ്പിച്ചിട്ടുണ്ട്്. മൂന്നുകൊല്ലമായി തന്റെ അറിവുകൾ നൃത്തരംഗത്തെ നവമുകുളങ്ങൾക്ക് ശ്രീലക്ഷി പകർന്നുനൽകുന്നുണ്ട്. കോവിഡ് ആരംഭത്തിന് മുമ്പ് വീട്ടിലായിരുന്നു ക്ലാസ്സുകൾ നടത്തിയിരുന്നതെന്നും ഇപ്പോൾ ക്ലാസ്സുകൾ ഓൺലൈനിലേയ്ക്കു മാറ്റിയിരിക്കുയാണെന്നും ശ്രിലക്ഷ്മി പറഞ്ഞു. പിതാവ് ഷാജി വർക്കോപ്പ് ജീവനക്കാരനാണ്. ജേർണലിസം വിദ്യാർത്ഥിയായ സഹോദരി ശ്രീപ്രിയയ്ക്ക് ചിത്രകലയിലാണ് താൽപര്യം.സഹോദരൻ അഭിനവ്.