തിരുവനന്തപുരം: ഒടുവിൽ നവാ​ഗതർക്കായി കോളജുകൾ തുറക്കുന്നു. കോളജ് കുമാരന്മാരും കുമാരിമാരുമായിട്ടും ഇതുവരെ കോളജ് ക്യാമ്പസിനുള്ളിലെ ക്ലാസ് മുിറിയിലിരുന്ന് പഠിക്കാൻ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൽക്ക് ഭാ​ഗ്യമുണ്ടായിരുന്നില്ല. ഒടുവിൽ, ഓൺലൈൻ ക്ലാസുകളിൽ നിന്നും യഥാർത്ഥ ക്ലാസ് മുറികളിലേക്ക് എത്തുകയാണ് ഒന്നാം വർഷക്കാർ. തിങ്കളാഴ്‌ച്ച മുതലാണ് സംസ്ഥാനത്തെ കോളജുകളിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് റെഗുലർ ക്ലാസുകൾ ആരംഭിക്കുന്നത്.

15 ന്‌ ആരംഭിക്കുന്ന ക്ലാസുകൾ ഈ മാസം 27 വരെ ഉണ്ടാകും. വി​ദ്യാർത്ഥികൾ കോളജിലെത്തണം. നിലവിൽ ഓൺലൈൻ ക്ലാസുകളായിരുന്നു ഒന്നാം വർഷ ബിരുദവിദ്യാർത്ഥികൾക്ക്. മാർച്ച് ഒന്ന് മുതൽ 16 വരെ രണ്ടാം വർഷ ബിരുദ ക്ലാസുകൾ നടക്കും. മാർച്ച് 17 മുതൽ 30 വരെയാണ് മൂന്നാം വർഷ ക്ലാസുകൾ. പിജി വിഭാഗത്തിലെ എല്ലാ വിഷയത്തിലും റഗുലർ ക്ലാസുകൾ നടത്തും. ബിരുദ വിഭാഗത്തിൽ റെഗുലർ ക്ലാസുകൾ ഇല്ലാത്ത ബാച്ചിലേക്ക് ഇതേസമയംതന്നെ ഓൺലൈൻ ക്ലാസുകൾ നടത്തണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസുകൾ നടത്തണോയെന്ന കാര്യം കോളജുകൾക്ക് തീരുമാനിക്കാമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ബിരുദ ഫൈനൽ സെമസ്‌റ്ററുകാരുടെ റഗുലർ ക്ലാസുകൾ ഉടൻ പൂർത്തിയാക്കാനും നിർദ്ദേശമുണ്ട്‌.