കൊൽക്കത്ത: 2021ലെ ആദ്യ സൂര്യഗ്രഹണം ഇന്ന് . മൂന്ന് മിനിറ്റും 51 സെക്കൻഡുമാണ് ഗ്രഹണദൈർഘ്യമെന്ന് നാസയുടെ വെബ്‌സൈറ്റിൽ പറയുന്നു. എന്നാൽ, ഭാഗികഗ്രഹണമായിരിക്കും ഉണ്ടാവുക. സൂര്യന്റെ ഒരുഭാഗം മാത്രമായിരിക്കും മറയുക. സൂര്യനും ഭൂമിക്കുമിടയിൽ ചന്ദ്രൻ വരുമ്പോൾ സൂര്യൻ ഭാഗികമായോ, പൂർണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. കാനഡയുടെ ചില ഭാഗങ്ങളിൽ, ഗ്രീൻലാൻഡ്, വടക്കൻ റഷ്യ, ഈസ്റ്റേൺ യുനൈറ്റഡ് സ്റ്റേറ്റ്‌സ്, നോർത്തേൺ അലാസ്‌ക, കാനഡയുടെ ഭൂരിഭാഗവും, കരീബിയൻ, യൂറോപ്പ്, ഏഷ്യ, വടക്കൻ ആഫ്രിക്ക എന്നിവയുടെ ചില ഭാഗങ്ങളിലുമാവും ഗ്രഹണം ദൃശ്യമാവുക.

ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ളവർക്ക് സൂര്യോപരിതലത്തിൽ ഒരു ഇരുണ്ട നിഴൽ മാത്രമേ ദൃശ്യമാവൂ. പൂർണഗ്രഹണം ദൃശ്യമാവുകയില്ല. നാസയുടെ അഭിപ്രായത്തിൽ ഈ സ്ഥലങ്ങളിൽ പലതിലും സൂര്യോദയത്തിന് മുമ്പും ആ സമയത്തും അതിനുശേഷവും അധികം താമസിയാതെ ഗ്രഹണം സംഭവിക്കും. ഇന്ത്യയിൽ ഗ്രഹണം ദൃശ്യമാവില്ല. അതേസമയം, സൂര്യാസ്തമയത്തിന് ഏതാനും മിനിറ്റുകൾക്ക് മുമ്പ് അരുണാചൽ പ്രദേശിലും ലഡാക്കിലും ദൃശ്യമാവുമെന്ന് എംപി ബിർള പ്ലാനറ്റോറിയം ഡയറക്ടർ ഡെബിപ്രസാദ് ഡുവാരിയെ ഉദ്ധരിച്ച് സിയാസാറ്റ് റിപോർട്ട് ചെയ്തു.

ജൂൺ 10ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 1.42 ന് ആരംഭിച്ച് വൈകീട്ട് 6.41 വരെയുമാണ് സൂര്യഗ്രഹണം നടക്കുക. ഇതിൽ ഗ്രഹണദൈർഘ്യമെന്നത് ഏകദേശം 3 മിനിറ്റ് 51 സെക്കൻഡ് ആയിരിക്കും. നഗ്‌നനേത്രങ്ങൾ കൊണ്ട് ഗ്രഹണം കാണാൻ സാധിക്കില്ല. സൂര്യഗ്രഹണം കാണുന്നവർ ഗ്രഹണം കഴിയുന്നതുവരെ ''സോളാർ വ്യൂവിങ് അല്ലെങ്കിൽ എക്ലിപ്‌സ് ഗ്ലാസുകൾ''ധരിക്കണമെന്നും സോളാർ വ്യൂവിങ് ഗ്ലാസുകൾ സാധാരണ സൺഗ്ലാസുകൾക്ക് തുല്യമല്ലാത്തതിനാൽ കണ്ണടയില്ലാത്തവർക്കായി, പിൻഹോൾ പ്രൊജക്ടർ പോലുള്ളവ പരീക്ഷിക്കണമെന്നും അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ പറയുന്നു. എന്നാൽ, സൂര്യനെ നേരിട്ട് നോക്കാൻ ഇവ ഉപയോഗിക്കരുത്.

സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ വരുമ്പോൾ സൂര്യൻ ഭാഗികമായോ, പൂർണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. അരുണാചൽ പ്രദേശ് പോലുള്ള കിഴക്കൻ സംസ്ഥാനങ്ങളിൽ ഇത് ദൃശ്യമാകുമെന്ന് ചില റിപ്പോർട്ടുകൾ അവകാശപ്പെട്ടിട്ടുണ്ടെങ്കിലും സൂര്യഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ല. ഇന്ത്യക്ക് ഗ്രഹണം പൂർണ്ണമായും നഷ്ടപ്പെടും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.42 ന് ആരംഭിച്ച് വൈകുന്നേരം 6.41 വരെ തുടരും.

നഗ്‌നനേത്രങ്ങൾ കൊണ്ട് സൂര്യഗ്രഹണം കാണുന്നത് സുരക്ഷിതമല്ല. ഭാഗികവും പൂർണവുമായ ഗ്രഹണങ്ങളിൽ പോലും ഇത് ശരിയാണെന്ന് നാസ പറയുന്നു. സൂര്യഗ്രഹണം കാണുന്നവർ ഗ്രഹണം കഴിയുന്നതുവരെ ''സോളാർ വ്യൂവിങ് അല്ലെങ്കിൽ എക്ലിപ്‌സ് ഗ്ലാസുകൾ'' ധരിക്കണമെന്ന് ശുപാർശ ചെയ്യുന്നു. സോളാർ വ്യൂവിങ് ഗ്ലാസുകൾ സാധാരണ സൺഗ്ലാസുകൾക്ക് തുല്യമല്ല. കണ്ണടയില്ലാത്തവർക്കായി, പിൻഹോൾ പ്രൊജക്ടർ പോലുള്ളവ പരീക്ഷിക്കണമെന്ന് നാസ പറയുന്നു, എന്നാൽ സൂര്യനെ നേരിട്ട് നോക്കാൻ ഇവ ഉപയോഗിക്കരുത്.

ഇന്ത്യയിൽ അരുണാചൽ പ്രദേശ്, ലഡാക്ക് എന്നീ സ്ഥലങ്ങളിൽ വലയഗ്രഹണം കാണാൻ സാധിക്കുമെന്ന് ജ്യോതിശ്ശാസ്ത്രജ്ഞർ പറയുന്നു. എന്നാൽ ഏതാനും മിനിറ്റുകൾ മാത്രമെ ദൃശ്യമാകൂ. സൂര്യസ്തമയത്തിനോടടുത്തായിരിക്കും ഇത് ദൃശ്യമാവുക. അരുണാചൽ പ്രദേശിലെ ദിബാങ് വന്യജീവി സങ്കേതത്തിൽ വൈകുന്നേരം 5.52 ന് സൂര്യഗ്രഹണത്തിന്റെ ചെറിയ ഭാഗം കാണാൻ കഴിയും. ലഡാക്കിന്റെ വടക്കൻ ഭാഗത്ത് വൈകുന്നേരം ആറു മണിയോടെ ദൃശ്യമാകും.